Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറെയിൽവേയെ...

റെയിൽവേയെ സ്​മാർട്ടാക്കാൻ വൈ-ഫൈയും സി.സി.ടി.വിയും

text_fields
bookmark_border
റെയിൽവേയെ സ്​മാർട്ടാക്കാൻ വൈ-ഫൈയും സി.സി.ടി.വിയും
cancel

ന്യൂഡൽഹി: റെയിൽവേയിലെ ആധുനികവൽക്കരണം ലക്ഷ്യംവെക്കുന്നതാണ്​ നരേന്ദ്രമോദി സർക്കാറി​​​െൻറ ബജറ്റ്​. റെയിൽവേ സ്​റ്റേഷനുകളിലും ട്രെയിനുകളിലും വൈ-ഫൈയും സി.സി.ടി.വിയും സ്ഥാപിക്കുമെന്ന്​ ബജറ്റിൽ പറയുന്നു. തിരക്ക്​ കൂടുതലുള്ള റെയിൽവേ സ്​റ്റേഷനുകളിൽ  എസ്​കലേറ്റർ സ്ഥാപിക്കാനും ബജറ്റിൽ നിർദേശമുണ്ട്​. 1,48,500 കോടി രൂപയാണ്​ സർക്കാർ റെയിൽവേക്കായി നീക്കിവെച്ചിരിക്കുന്ന ബജറ്റ്​ വിഹിതം. 

റെയിൽവേയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്​ ഉൗന്നൽ നൽകുന്നതാണ്​ ബജറ്റ്​. ഇതി​​​െൻറ ഭാഗമായാണ്​ സി.സി.ടി.വി കാമറകളും, വൈ-^ഫൈ സംവിധാനവും ട്രെയിനുകളിൽ കൊണ്ടു വരുന്നത്​. 4000 കിലോമീറ്റർ റെയിൽപാത പുതുതായി വൈദ്യുതികരിക്കും. 18,000 കിലോമീറ്റർ റെയിൽപാത ഇരട്ടിപ്പിക്കും. കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്നതിന്​ പകരം റെയിൽവേയിലെ അടിസ്ഥാന സൗകര്യവികസനത്തിന്​ പ്രാമുഖ്യം നൽകുന്നതാണ്​ ഇൗ വർഷത്തെ ബജറ്റ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaymalayalam newsBudget 2018
News Summary - Budget propotion to indian railway-Business news
Next Story