ബജറ്റ് അവതരിപ്പിക്കും; സഹകരിക്കില്ലെന്ന് പ്രതിപക്ഷം
text_fieldsന്യൂഡൽഹി: ബജറ്റ് അവതരണത്തിന് സ്പീക്കറുടെ അനുമതി ലഭിച്ചതോടെ സിറ്റിങ് എം.പി ഇ. അഹമ്മദ് അന്തരിച്ചതിനെ തുടർന്ന് ഉണ്ടായ അനിശ്ചിതത്വം നീങ്ങി. ബജറ്റ് മാറ്റി വെക്കേണ്ടതില്ലെന്ന സ്പീക്കറുടെ നിലപാടാണ് കേന്ദ്രബജറ്റ് അവതരണം മാറ്റമില്ലാതെ നടക്കുന്നതിനിടയാക്കിയത്.
ലോക്സഭയുടെ കീഴ്വഴക്കമനുസരിച്ച് സമ്മേളന കാലയളവിൽ സിറ്റിങ് എം.പി അന്തരിച്ചാൽ സഭ ചേർന്ന് അനുശോചനം രേഖപ്പെടുത്തി പിരിയുകയാണ് പതിവ്. എന്നാൽ, തുടക്കം മുതൽക്കേ ധനമന്ത്രി അരുൺജെയ്റ്റ്ലി ബജറ്റ് അവതരപ്പിക്കണമെന്ന നിലപാടിലായിരുന്നു. എന്തു സാഹചര്യം വന്നാലും ബജറ്റ് മാറ്റി വെക്കാറില്ലെന്നും ആ കീഴ്വഴക്കവും തുടരണമെന്നും ബജറ്റ് അവതരണവുമായുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇനി മാറ്റി വെക്കുന്നത് ബജറ്റിെൻറ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്നും അദ്ദേഹം വാദിച്ചിരുന്നു. എന്നാൽ തീരുമാനം സ്പീക്കർക്ക് വിട്ടിരുന്നതാണ്. സ്പീക്കർ അനുമതി നൽകിയതോടെ ബജറ്റ് അവതരണത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്.
ആദ്യം അനുശോചനയോഗം ചേർന്ന ശേഷം ബജറ്റ് അവതരണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ബജറ്റ് അവതരണത്തിന് സഹകരിക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചു. ധനമന്ത്രി അരുൺ ജെയ്റ്റ്ലി പാർലെമൻറിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.