പഴയ വാഹനങ്ങൾ പൊളിക്കുന്നതിന് പദ്ധതി; സംസ്ഥാനങ്ങൾക്ക് സഹായം
text_fieldsന്യൂഡൽഹി: മലിനീകരണമുണ്ടാക്കുന്ന പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിന് ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ നീക്കംചെയ്യുന്നത് സമ്പദ്ഘടന നവീകരിക്കാൻ അത്യന്താപേക്ഷിതമാണെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാറുകളുടെ ഉടമസ്ഥതയിലുള്ള പഴക്കംചെന്ന വാഹനങ്ങളും ആംബുലന്‍സുകളും പൊളിക്കുന്നതിനും പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനും സമ്പത്തിക പിന്തുണ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഉടമസ്ഥതയിലുള്ള ഒമ്പതു ലക്ഷത്തിലധികം വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ നിരത്തില്‍നിന്ന് പിന്‍വലിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നാഷനല്‍ ഹൈഡ്രജന്‍ മിഷനായി 19,700 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.