ബജറ്റ് സമ്മേളനം ഇന്ന് പുനരാരംഭിക്കും
text_fieldsന്യൂഡൽഹി: പാർലമെൻറിെൻറ ബജറ്റ് സമ്മേളനത്തിെൻറ രണ്ടാം ഘട്ടം തിങ്കളാഴ്ച തുടങ്ങും. മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിെൻറ വീര്യത്തിലെത്തുന്ന ബി.ജെ.പിയെ പഞ്ചാബ് നാഷനൽ ബാങ്ക് അഴിമതി ഉയർത്തിയായിരിക്കും പ്രതിപക്ഷം നേരിടുക. കാർത്തി ചിദംബരത്തിെൻറ അറസ്റ്റും പ്രതിപക്ഷം സഭയിലുന്നയിക്കുമെന്നാണ് സൂചന.
പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് നീരവ് മോദി കോടികളുമായി മുങ്ങിയ സംഭവത്തിൽ അടിയന്തര ചർച്ചക്ക് അനുമതി തേടി കോൺഗ്രസ് നോട്ടീസ് നൽകിയിട്ടുണ്ട്. വിജയ് മല്യക്കും ലളിത് മോദിക്കും പിറകെ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി നീരവ് മോദി രാജ്യംവിട്ടത് മോദിയുടെ മേൽ ചുമത്താനാണ് പ്രതിപക്ഷ നീക്കം. എന്നാൽ, ഇൗ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ സാമ്പത്തിക കുറ്റവാളികളുടെ സ്വത്തു കണ്ടുകെട്ടാനായി കൊണ്ടുവരുന്ന ബിൽ ആയിരിക്കും സർക്കാർ പ്രധാന ചർച്ചാവിഷയം ആക്കുക.
യു.പി.എ കാലത്താണ് തട്ടിപ്പ് തുടങ്ങിയതെന്ന പ്രചാരണവും ബി.െജ.പി നടത്തും. മുത്തലാഖിെൻറ പേരിൽ മുസ്ലിം പുരുഷന്മാരെ ജയിലിലടക്കാനായി കൊണ്ടുവന്ന മുത്തലാഖ് ബിൽ രാജ്യസഭയിൽ പാസാക്കാനുള്ള സർക്കാർ നീക്കവും വിവാദമാകും. ഒ.ബി.സി കമീഷന് ഭരണഘടന പദവി നൽകുന്ന ബില്ലും സർക്കാർ പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.