Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർലമെൻറ്​ ബജറ്റ്​...

പാർലമെൻറ്​ ബജറ്റ്​ സമ്മേളനം ജനുവരി 31മുതൽ: പൊതുബജറ്റ്​ ഫെബ്രുവരി ഒന്നിന്​

text_fields
bookmark_border
പാർലമെൻറ്​ ബജറ്റ്​ സമ്മേളനം ജനുവരി 31മുതൽ: പൊതുബജറ്റ്​ ഫെബ്രുവരി ഒന്നിന്​
cancel

ന്യൂഡൽഹി: പാർലമ​െൻറ്​ ബജറ്റ്​ സമ്മേളനം ജനുവരി 31 ന്​ ആരംഭിക്കാൻ​ പാര്‍ലമെന്‍ററി കാര്യ കാബിനറ്റ്​ കമ്മറ്റി തീരുമാനിച്ചു.  പൊതു ബജറ്റ്​  ഫെബ്രുവരി ഒന്നിന്​ അവതരിപ്പിക്കുമെന്ന്​ ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്​ അറിയിച്ചു. നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ മൂന്നാമത്​ പൊതു ബജറ്റാണ്​ ഫെബ്രുവരി ഒന്നിന്​ അവതരിപ്പിക്കുക. ഇത്തവണ  റെയിൽവേ ബജറ്റും പൊതു ബജറ്റിൽ ഉൾപ്പെടുത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്​.   ഇതോടെ പ്രത്യേക റെയില്‍വേ ബജറ്റ് എന്ന 92 വര്‍ഷം പഴക്കമുള്ള സമ്പ്രദായം ചരിത്രമാകും.

ധനകാര്യമന്ത്രി അരുൺ ജെയ്​റ്റ്​ലി ബജറ്റ്​ അവതരിപ്പിക്കും. വിവിധ സർക്കാർ പദ്ധതികളിലേക്ക്​ നീക്കിവെക്കുന്ന ഫണ്ട്​ ഏ​പ്രിൽ മാസത്തിനു മുമ്പ്​ അനുവദിക്കണമെന്ന വകുപ്പ്​ ഉന്നത ഉദ്യോഗസ്ഥരുടെ ആവശ്യം സമ്മേളനത്തിൽ ചർച്ചയാകും. ബജറ്റ്​ സമ്മേളനത്തിൽ വിവിധ വകുപ്പുകളിലേക്കും പദ്ധതികൾക്കുമുള്ള തുക നീക്കി വെക്കുമെങ്കിലും സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ ഒന്നിന്​ ശേഷ​മേ ഫണ്ടുകൾ അനുവദിക്കാറുള്ളൂ. ഇത്​ പദ്ധതികളുടെ നടത്തിപ്പിന്​ കാലതാമസം വരുത്തുന്നുവെന്നാണ്​ ആരോപണം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arun jaitleyparliamentbudget
News Summary - Budget session of Parliament to begin on Jan 31
Next Story