ഒത്തുതീർപ്പ് സാധ്യതയില്ല; ബജറ്റ് സമ്മേളനം നേരേത്ത പിരിഞ്ഞേക്കും
text_fieldsന്യൂഡൽഹി: ഒരു മാസത്തേക്ക് നിശ്ചയിച്ച പാർലമെൻറിെൻറ രണ്ടാംപാദ ബജറ്റ് സമ്മേളനം ഒമ്പതു ദിവസം തുടർച്ചയായി അലേങ്കാലപ്പെട്ടതിനാൽ നേരേത്ത അവസാനിപ്പിേച്ചക്കും. മാർച്ച് അഞ്ചിനു തുടങ്ങിയ സമ്മേളനം ഏപ്രിൽ ആറുവരെയാണ് നിശ്ചയിച്ചത്. എന്നാൽ സമവായത്തിനു മുന്നിട്ടിറങ്ങാൻ സർക്കാറോ വിട്ടുവീഴ്ചകൾക്ക് പ്രതിപക്ഷമോ തയാറല്ല. വ്യാഴാഴ്ച സ്പീക്കർ സുമിത്ര മഹാജൻ വിളിച്ച കാര്യോപദേശക സമിതി യോഗവും ഒച്ചപ്പാടിലാണ് പിരിഞ്ഞത്. വ്യാഴാഴ്ചയും ഇരുസഭകളും വിവിധ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധ കോലാഹലങ്ങളിൽ മുങ്ങി. ബജറ്റും ധനാഭ്യർഥനകളും കഴിഞ്ഞ ദിവസം ചർച്ച കൂടാതെ മിനിറ്റുകൾകൊണ്ട് ലോക്സഭ പാസാക്കിയിരുന്നു. വ്യാഴാഴ്ച രണ്ടു ബില്ലുകളും ചർച്ച കൂടാതെ പാസാക്കിയ ശേഷമാണ് ലോക്സഭ പിരിഞ്ഞത്. വെള്ളിയാഴ്ചയും നടുത്തള സമരവുമായി പ്രതിപക്ഷം മുന്നോട്ടുപോകും.
ലോക്സഭ പിരിഞ്ഞശേഷം സ്പീക്കർ വിളിച്ച കാര്യോപദേശക സമിതി യോഗത്തിൽ സമവായത്തിെൻറ വഴിയൊന്നും തെളിഞ്ഞില്ല. അത്യാവശ്യ ബില്ലുകൾ പാസാക്കേണ്ട സാഹചര്യം സർക്കാർ വിശദീകരിച്ചു. ജനാധിപത്യ മര്യാദകളും സഭാ കീഴ്വഴക്കങ്ങളും സർക്കാർ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ലോകസഭ െഡപ്യൂട്ടി ചീഫ് വിപ്പ് കെ.സി. വേണുഗോപാൽ സ്പീക്കർ വിളിച്ച യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പഞ്ചാബ് നാഷനൽ ബാങ്കിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട ചർച്ചയിൽ നിന്ന് ഒളിച്ചോടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സഭാസ്തംഭനം ഒഴിവാക്കാൻ ഒരു ചർച്ചയും നടത്താതെ കൂടുതൽ ബില്ലുകൾക്ക് സമയം അനുവദിക്കുന്നത് വിവാദ വിഷയങ്ങളിലെ ചർച്ച ഒഴിവാക്കാനാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
നിയമനിർമാണത്തിൽപ്പോലും സഹിഷ്ണുതാപരമായ നിലപാട് സ്വീകരിക്കാനോ ക്രമമനുസരിച്ചുളള നടപടികൾ പാലിക്കുന്നതിനോ സർക്കാർ തയാറാകുന്നില്ലെന്ന് എൻ.കെ. പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. നിയമ നിർമാണത്തിൽപ്പോലും ജനാധിപത്യ മര്യാദകളും നടപടിക്രമങ്ങളും പാലിക്കാത്ത സർക്കാർനിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.