പാർലമെൻറ് സമ്മേളനം 17ന്; ബജറ്റ് ജൂലൈ അഞ്ചിന്
text_fieldsന്യൂഡൽഹി: പുതിയ സർക്കാർ അധികാരത്തിൽവന്ന ശേഷമുള്ള ആദ്യ പാർലമെൻറ് സമ്മേളനം ഇൗ മാസം 17ന് തുടങ്ങും. ജൂലൈ അഞ്ചിന് കേന്ദ്ര ബജറ്റ്. ജൂലൈ 26 വരെയാണ് സമ്മേളനം.
ആദ്യസമ്മേളനത്തിെൻറ ആദ്യ രണ്ടു ദിവസങ്ങളിൽ പ്രോ ടെം സ്പീക്കറുടെ അധ്യക്ഷതയിൽ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. 19ന് സ്പീക്കർ തെരഞ്ഞെടുപ്പ്. 20ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെൻറിെൻറ ഇരുസഭകളെയും സെൻട്രൽ ഹാളിൽ അഭിസംബോധന ചെയ്യും.
ജൂലൈ നാലിന് സാമ്പത്തിക സർവേ പാർലമെൻറിൽ വെക്കും. പുതിയ മന്ത്രിസഭയുടെ ആദ്യ യോഗമാണ് സമ്മേളന തീയതികൾ നിശ്ചയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.