'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' പിന്തുണ നേടാൻ വെബിനാറുകളുമായി ബി.ജെ.പി
text_fieldsന്യൂഡൽഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം കൂടുതൽ ജനകീയമാക്കാൻ വെബിനാറുകൾ നടത്താനൊരുങ്ങി ബി.ജെ.പി. ഇതിനായി അടുത്ത കുറച്ച് ആഴ്ചകളിലായി 25 വെബിനാറുകൾ നടത്താനാണ് ബി.ജെ.പി പദ്ധതിയിടുന്നത്.
ഓൺലൈനായി നടക്കുന്ന പരിപാടിയിൽ മുതിർന്ന പാർട്ടി നേതാക്കൾ, അക്കാദമീഷ്യൻമാർ, നിയമ വിദഗ്ദർ തുടങ്ങി നിരവധിയാളുകൾ പങ്കെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ ഇടയ്ക്കിടെ നടക്കുന്ന നിലവിലെ തെരഞ്ഞെടുപ്പ് രീതിയില്‍ മാറ്റം വരുത്തണമെന്നും ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒറ്റ വോട്ടര്‍ പട്ടിക എന്ന രീതി നടപ്പിലാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം നിര്‍ദേശിച്ചിരുന്നു.
'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്നതു രാജ്യത്തിന്‍റെ ആവശ്യമാണെന്നായിരുന്നു 80ാമത് ആൾ ഇന്ത്യ പ്രിസൈഡിങ് ഓഫിസേഴ്സ് കോൺഫറൻസിൽ മോദി പറഞ്ഞത്.
മാസങ്ങളുടെ ഇടവേളയില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന െതരഞ്ഞെടുപ്പ് മൂലം വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്നും അതിനാല്‍ ആവശ്യമായ പഠനം നടത്തി തെരഞ്ഞെടുപ്പ് രീതിയില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
2015ലും 2018ലും വിവിധ സമിതികള്‍ രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പ് നടത്താന്‍ ശിപാര്‍ശ ചെയ്തിരുന്നു. എന്നാൽ കോൺഗ്രസ് അടക്കമുള്ള സുപ്രധാന പ്രതിപക്ഷ കക്ഷികൾ ഈ നീക്കത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.