രാമക്ഷേത്രം അയോധ്യയിൽതന്നെ നിർമിക്കണമെന്ന് ന്യൂനപക്ഷ കമീഷൻ ചെയർമാൻ
text_fieldsന്യൂഡൽഹി: രാമക്ഷേത്രം അയോധ്യയിൽതന്നെ നിർമിച്ച് മുസ്ലിംകൾക്ക് സമാധാനപരമായ ജീവിതം ഉറപ്പാക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമീഷൻ അധ്യക്ഷൻ ഖൈറുൽ ഹസൻ റിസ്വി. അയോധ്യയിൽ മസ്ജിദ് നിർമിക്കാനോ നമസ്കാരം നിർവഹിക്കാനോ സാധ്യമല്ല. 100 കോടി ഹിന്ദുക്കൾക്ക് വൈകാരിക അടുപ്പമുള്ള ഇടമാണിത്. തർക്കസ്ഥലത്ത് രാമക്ഷേത്ര നിർമാണത്തിന് മുസ്ലിംകൾ സഹായിക്കണമെന്നും ഭാവിയിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ സൂക്ഷിക്കണമെന്നും റിസ്വി ആവശ്യപ്പെട്ടു.
‘തർക്കം അതിവേഗം പരിഹരിച്ച് ഇരു സമുദായങ്ങൾക്കുമിടയിൽ ബന്ധം സുദൃഢമാക്കണം. അയോധ്യ കേസിൽ ന്യൂനപക്ഷ കമീഷൻ കക്ഷി ചേരണമെന്ന് ചില മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസ് നേരത്തെ വാദം കേട്ട് തീർപ്പക്കണമെന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെടുന്ന വിഷയത്തിൽ ഇൗ മാസം 14ന് ചേരുന്ന യോഗത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.