ജയിച്ചാൽ രാമക്ഷേത്ര നിർമാണം വേഗം പൂർത്തിയാക്കുമെന്ന് സമാജ്വാദി പാർട്ടി എം.പി
text_fieldsഅധികാരത്തിലെത്തിയാൽ ബി.ജെ.പിയെക്കാൾ വേഗത്തിൽ അയോധ്യയിലെ ബാബരി മസ്ജിദ് തകർത്ത സ്ഥാനത്ത് രാമക്ഷേത്ര നിർമാണം പൂർത്തിയാക്കുമെന്ന് സമാജ്വാദി പാർട്ടി എം.പി രാം ഗോപാൽ യാദവ്. രാജ്യസമയിൽ രാമക്ഷേത്ര നിർമാണം തടസപ്പെടുത്താൻ എസ്.പിയും നേതാവ് അഖിലേഷ് യാദവും ശ്രമിക്കുന്നു എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു എം.പി. മുസ്ലിംകൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ എന്ന വർഗീയ വർത്തമാനമാണ് ബി.ജെ.പി പ്രയോഗിക്കുന്നതെന്നും എം.പി പറഞ്ഞു.
അഖിലേഷ് യാദവ് എത്ര ശ്രമിച്ചാലും ക്ഷേത്രജോലി നിർത്താൻ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവിച്ചിരുന്നു. ഇതിന് മറുപടിയായി ഒരു പടികൂടി കടന്ന് മഥുരയിൽ ശ്രീ കൃഷ്ണനായി ക്ഷേത്രം പണിയാൻ അഖിലേഷ് യാദവിനോട് ആവശ്യപ്പെടുമെന്നും എം.പി പറഞ്ഞു. ഇവർ ക്ഷേത്രം പണിയുകയല്ലെന്നും ക്ഷേത്രത്തിൽനിന്ന് മോഷ്ടിക്കുകയാണെന്നും രാം ഗോപാൽ യാദവ് പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിനായി വാങ്ങിയ ഭൂമിയിൽ ബി.ജെ.പി നേതാക്കൾ കൃത്രിമം കാട്ടിയത് സംബന്ധിച്ച വിഷയമാണ് എം.പി ഓർമിപ്പിച്ചത്.
അമിത് ഷായും മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറയാൻ പാടില്ലാത്ത ഭാഷയാണ് ഉപയോഗിക്കുന്നതെന്ന് രാം ഗോപാൽ യാദവ് പറഞ്ഞു. നിങ്ങൾ അഖിലേഷ് യാദവിനെ ഗുണ്ട എന്ന് വിളിച്ചാൽ സമുദായം നിങ്ങൾക്ക് വോട്ട് ചെയ്യുമോ?. "ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന നേതാക്കൾ ഉത്തർപ്രദേശിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ അത് വളരെ ആശങ്കാജനകമാണ്. എല്ലാ ദിവസവും നേതാക്കൾ സഹാറൻപൂരിലും ദിയൂബന്ദിലും എത്തി പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്നു" -രാം ഗോപാൽ യാദവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.