ചീട്ടുകൊട്ടാരം പോലെ തകർന്നുവീണ് നാലുനില കെട്ടിടം; വിഡിയോ വൈറൽ
text_fieldsമുംബൈ: മുംബൈയിലെ ബോറിവാലിയിൽ നാലുനില കെട്ടിടം തകർന്നുവീണു. സായിബാബ ബോറിവാലി വെസ്റ്റിലെ 'ഗീതാഞ്ജലി' എന്ന കെട്ടിട സമുച്ചയമാണ് തകർന്നു വീണത്. വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. സംഭവത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ടുകൾ.
കെട്ടിടം ജീർണാവസ്ഥയിലാണെന്ന് നേരത്തെ അറിയിച്ചിരുന്നതായും താമസക്കാരെ മാറ്റിപ്പാർപ്പിച്ചതായും ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ അധികൃതർ അറിയിച്ചു. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു. കെട്ടിടം തകർന്നുവീഴുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നേരത്തെ ദഹിസർ മേഖലയിലെ അഞ്ചുനില കെട്ടിടം തകർന്നുവീണിരുന്നു. ജൂണിൽ ബാന്ദ്ര വെസ്റ്റിലെ ശാസ്ത്രി നഗറിൽ രണ്ടുനില കെട്ടിടം തകർന്നുവീണ് ഒരാൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.