ഹജ്ജ് ഹൗസ് നിർമാണം മതേതര പ്രവൃത്തിയെന്ന് ഹിന്ദുത്വ നേതാവിനെ തിരുത്തി ബോംബെ ഹൈകോടതി
text_fieldsമുംബൈ: ഹജ്ജ് ഹൗസ് നിർമാണം മതപരമായ കാര്യമല്ല; മതേതര പ്രവൃത്തിയാണെന്ന് ബോംബെ ഹൈകോടതി. പുണെയിലെ നിർമാണത്തിലുള്ള ഹജ്ജ് ഹൗസ് പൊളിക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ നേതാവ് മിലിന്ദ് എക്ബോട്ടെ നൽകിയ ഹരജിയിൽ ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ, ജസ്റ്റിസ് ആരിഫ് ഡൊക്ടർ എന്നിവരുടെ ബെഞ്ചാണ് ഇങ്ങനെ പറഞ്ഞത്.
ഭരണകൂടത്തിന്റെ മതപരമായ പ്രവൃത്തിയും മതേതര പ്രവൃത്തിയും തമ്മിൽ വേർതിരിച്ച് കാണണമെന്നും സ്വയം ആശയക്കുഴപ്പത്തിലാകരുതെന്നും കോടതി ഹരജിക്കാരനെ ഓർമപ്പെടുത്തി. പുണെയിലെ കോൻധ്വാ മേഖലയിലുള്ള താമസക്കാരുടെ ആവശ്യത്തിനുള്ള നിർമിതിക്കായി മാറ്റിവെച്ച ഭൂമിയാണ് ഹജ്ജ് ഹൗസ് നിർമാണത്തിന് നൽകിയതെന്നും ഹിന്ദുത്വ നേതാവ് ആരോപിച്ചു. മറ്റ് ആവശ്യത്തിന് മാറ്റിവെച്ച ഭൂമിയിലല്ല ഹജ്ജ് ഹൗസ് നിർമാണം പുരോഗമിക്കുന്നതെന്ന് പുണെ നഗരസഭയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. മറ്റ് സമുദായക്കാർക്കും അവരുടെ സംസ്കാരിക, സാമുദായിക പ്രവർത്തനങ്ങൾക്ക് സ്ഥലം മാറ്റിവെച്ചിട്ടുണ്ടെന്നും നഗരസഭ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.