ബുലന്ദ്ശഹർ കലാപം: മുഖ്യപ്രതി യോഗേഷ് രാജ് അറസ്റ്റിൽ
text_fieldsമീറത്ത്: പൊലീസ് ഇൻസ്പെക്ടർ സുബോധ്കുമാർ സിങ് അടക്കം രണ്ടുപേർ മരിക്കാനിടയ ായ ബുലന്ദ്ശഹർ ആക്രമണ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. പ്രാദേശിക ബജ്റംഗ്ദൾ കൺവീ നറും ആക്രമണങ്ങളുടെ സൂത്രധാരനുമായ യോഗേഷ് രാജ് ആണ് പൊലീസ് പിടിയിലായത്. സംഭ വശേഷം ഒളിവിലായിരുന്ന ഇയാളെ ബുധനാഴ്ച രാവിലെ 11.30ഒാടെ ബുലന്ദ്ശഹർ-ഖുജ്റ ദേശീയപാതയിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
വൈദ്യപരിശോധനക്ക് വിധേയനാക്കിയശേഷം രാത്രിയോടെ ഇയാളെ കോടതിയിൽ ഹാജരാക്കിയതായി സിയാന പൊലീസ് സർക്കിൾ ഇൻസ്പെക്ടർ രാഘവേന്ദ്ര കുമാർ മിശ്ര അറിയിച്ചു. ഇതോടെ ബുലന്ദ്ശഹർ സംഭവത്തിൽ കുറ്റക്കാരായ ഏഴുപ്രതികൾ അറസ്റ്റിലായി. കേസിൽ 27 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
കൊലപാതകം, കൊലപാതക ശ്രമം, ആക്രമണം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളനുസരിച്ചാണ് ഇവർക്കെതിരെ കേസെടുത്തത്. 2018 ഡിസംബർ മൂന്നിനാണ് കാലികളെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് ജനക്കൂട്ടം ബുലന്ദ്ശഹറിൽ ആക്രമണം അഴിച്ചുവിട്ടത്.
ഡിസംബര്‍ മൂന്നിനാണ് ബുലന്ദ്ശഹറിൽ പശുകൊലയുടെ പേരിൽ കലാപമുണ്ടായത്. കാട്ടിനുള്ളില്‍ കന്നുകാലികളുടെ ജഡാവശിഷ്ടങ്ങള്‍ കണ്ടതിനെ തുടര്‍ന്നു പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ജനക്കൂട്ടത്തെ അക്രമത്തിനു പ്രേരിപ്പിച്ചത് യോഗേഷ് രാജാണെന്നാണ് ആരോപണം. പശുക്കളെ കൊന്നുവെന്ന് കാട്ടി പത്തു പേര്‍ക്കെതിരേ യോഗേഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പിന്നീട് അക്രമികൾ പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. അക്രമത്തിൽ പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ് ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.