ബുലന്ദ്ശഹർ: ഗോഹത്യക്ക് അറസ്റ്റിലായ നാലു പേരെ വിട്ടയക്കുന്നു
text_fieldsന്യൂഡൽഹി: ബുലന്ദ്ശഹറിൽനിന്ന് അറസ്റ്റ് ചെയ്ത നിരപരാധികളായ നാലു മുസ്ലിം യു വാക്കളെ 17 ദിവസത്തിനുശേഷം ഉത്തർപ്രദേശ് പൊലീസ് വിട്ടയക്കുന്നു. ഗോവധത്തിന് മൂന ്നു പേരെ വീണ്ടും അറസ്റ്റ് ചെയ്ത പൊലീസ് ഇൻസ്പെക്ടർ സുബോധ് സിങ് വധത്തിലെ പ് രധാന പ്രതികളായ യുവമോർച്ച, ബജ്റംഗ്ദൾ നേതാക്കളെ ഇനിയും പിടികൂടിയിട്ടില്ല.
ബു ലന്ദ്ശഹറിൽ പശുവിനെ അറുത്തവരെന്നു പറഞ്ഞ് ഡിസംബർ അഞ്ചിന് പൊലീസ് കസ്റ്റഡി യിലെടുത്ത ശറഫുദ്ദീൻ, സാജിദ് അലി, ബന്നേ ഖാൻ, ആസിഫ് എന്നിവരെയാണ് ഇപ്പോൾ കേസുമായി ഒ രു ബന്ധവുമില്ലെന്നു പറഞ്ഞ് വിട്ടയക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെ ടുത്തിയ പ്രധാന പ്രതിയും ബുലന്ദ്ശഹർ സംഘർഷത്തിന് തുടക്കമിട്ട ബജ്റംഗ്ദൾ നേതാവു മായ യോഗേഷ് രാജ് നൽകിയ പരാതിയിൽ പേരുണ്ടെന്ന കാരണം പറഞ്ഞാണ് ശറഫുദ്ദീൻ, സാജിദ് അലി എന്നിവരെ അറസ്റ്റ് ചെയ്തത്. തുടർന്ന് എഫ്.െഎ.ആറിലും ഇവരുടെ പേരുകൾ പരാമർശിച്ചിരുന്നു. ചോദ്യം ചെയ്ത ശേഷമാണ് ബന്നേ ഖാനെയും ആസിഫിനെയും അറസ്റ്റ് ചെയ്തത്.
ആ സമയത്ത് ലഭിച്ച വിവരങ്ങളുെട അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. നിഷ്പക്ഷ അന്വേഷണമാണ് തങ്ങൾ നടത്തുന്നതെന്നും പൊലീസ് അവകാശപ്പെട്ടു. അതുകൊണ്ടാണ് നേരത്തേ അറസ്റ്റ് ചെയ്യപ്പെട്ടവർക്കെതിരെ തെളിവുകളൊന്നുമില്ലാത്തതിനാൽ വിട്ടയക്കുന്നത്. എന്നാൽ, പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ മറ്റു മൂന്നു പേർ ഗോഹത്യയിൽ അവരുെട സഹായികളോടൊപ്പം പങ്കാളികളായതായി കണ്ടെത്തിയെന്നും പൊലീസ് തുടർന്നു. നദീം റഇൗസ്, കാല എന്നിവരാണിവർ.
ബുലന്ദ്ശഹറിൽ പൊലീസ് ഒാഫിസർ സുബോധ് സിങ് കൊല്ലപ്പെട്ട് രണ്ടാഴ്ചക്കു ശേഷം അഞ്ചു േപരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ മൂന്നു പേരെയും പശുവിനെ െകാന്നതിനാണ് അറസ്റ്റ് ചെയ്തത്. പശുവിനെ തോക്കുപയോഗിച്ച് വെടിവെച്ച് വേട്ടയാടുകയാണ് ഇവർ ചെയ്തതെന്നാണ് പൊലീസിെൻറ അവകാശവാദം. പിന്നീട് കത്തിയുപയോഗിച്ച് മാംസമാക്കി വിതരണം ചെയ്തുവെന്നും പൊലീസ് ആരോപിച്ചു. തോക്കും കത്തികളും ഒരു ജിപ്സി വണ്ടിയും ഇവരിൽ നിന്ന് കണ്ടെടുത്തുവെന്നും പൊലീസ് പറയുന്നു. എന്നാൽ, ഗോഹത്യയെ ചൊല്ലി സംഘർഷമുണ്ടാക്കി പൊലീസ് ഒാഫിസറെ കൊലപ്പെടുത്തിയ ബജ്റംഗ്ദൾ നേതാവ് യോഗേഷ് രാജിെൻറ പരാതിയിൽ പേരില്ലാത്തവരാണ് പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്ത മൂവരും. ബുലന്ദ്ശഹർ സംഘർഷത്തിനും പൊലീസുകാരനെ കൊലപ്പെടുത്താനും നേതൃത്വം നൽകിയ യോഗേഷ് രാജും ബി.ജെ.പി യുവമോർച്ച നേതാവ് ശിഖർ അഗർവാളും ഇതുവരെയും അറസ്റ്റിലായിട്ടില്ല. സംഭവത്തിനുശേഷം അവർ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
കലാപം രാഷ്ട്രീയ ഗൂഢാലോചനയെന്ന് യോഗി ആദിത്യനാഥ്
ലഖ്നോ: പൊലീസ് ഇൻസ്പെക്ടറടക്കം രണ്ടു പേരുടെ മരണത്തിൽ കലാശിച്ച ബുലന്ദ്ശഹർ സംഘർഷം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നെന്ന് നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച രൂക്ഷവിമർശനത്തിനുള്ള മറുപടിയായാണ് അദ്ദേഹം ‘ഗൂഢാലോചന’ ആരോപിച്ചത്. രാഷ്്ട്രീയ പിടിപാട് നഷ്ടെപ്പട്ടവരാണ് സംഭവത്തിനുപിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യോത്തര വേളയിൽ ഇരുസഭകളും പ്രതിപക്ഷ ബഹളത്തിൽ മുങ്ങി. സമാജ്വാദി പാർട്ടി, കോൺഗ്രസ് അംഗങ്ങൾ ബുലന്ദ്ശഹർ സംഘർഷവും കർഷക ദുരിതവും ഉന്നയിച്ച് മുദ്രവാക്യം വിളിച്ച് നടുത്തളത്തിൽ ഇറങ്ങിയതോടെ സഭാനടപടി പലവട്ടം മാറ്റിവെച്ചു. ബുലന്ദ്ശഹർ കലാപം യാദൃച്ഛികമായി സംഭവിച്ച അപകടമാണെന്നായിരുന്നു മുഖ്യമന്ത്രി യോഗി നേരത്തെ പറഞ്ഞിരുന്നത്.
ബുലന്ദ്ശഹർ സംഭവം ആസൂത്രിത ഗൂഢാലോചന –സുഭാഷിണി അലി
അലീഗഢ്: ബുലന്ദ്ശഹർ സംഭവം ഉത്തർപ്രദേശിൽ വർഗീയ കലാപം സൃഷ്ടിക്കാനുള്ള ഹിന്ദുത്വ ശക്തികളുടെ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്ന് പ്രമുഖ സാമൂഹിക പ്രവർത്തക സുഭാഷിണി അലി. ബുലന്ദ്ശഹറിൽ ഒാൾ ഇന്ത്യ കിസാൻസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗഹൃദ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. 2013ലെ മുസഫർ നഗർ കലാപത്തിന് പിന്നിൽ പ്രവർത്തിച്ചവർ തന്നെയാണ് ബുലന്ദ്ശഹർ സംഭവത്തിന് പിന്നിലുമുള്ളത്. ഇവരുടെ ഗൂഢശ്രമം തകർത്ത ബുലന്ദ്ശഹറിലെ കർഷകരെയും സമുദായങ്ങളെയും അഭിനന്ദിക്കുന്നതായും സുഭാഷിണി അലി കൂട്ടിച്ചേർത്തു.
നീതിക്കുവേണ്ടി രക്തസാക്ഷിയായ ധീരനാണ് പൊലീസ് ഉദ്യോഗസ്ഥനായിരുന്ന സുബോധ്കുമാർ സിങ്. ഹിന്ദുത്വ ഗ്രൂപ്പുകളുടെ സമ്മർദത്തിന് വഴങ്ങി നിരപരാധികളെ വേട്ടയാടുന്നത് പൊലീസ് അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.