തെലുങ്ക് സിനിമ താരം നാഗാർജുനയുടെ കൺവെൻഷൻ സെന്റർ പൊളിച്ചു നീക്കി
text_fieldsഹൈദരാബാദ്: തെലുങ്ക് ചലച്ചിത്രതാരം നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള കൺവെൻഷൻ സെന്റർ പൊളിച്ചു നീക്കി. ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോൺസ് ആൻഡ് അസറ്റ് മോണിറ്ററിങ് പ്രൊട്ടക്ഷൻ അതോറിറ്റിയുടേതാണ് നടപടി. നാഗാർജുനയുടെ എൻ-കൺവെൻഷൻ സെന്ററിന് എതിരെയാണ് നടപടിയെടുത്തത്. ഭൂമി കൈയേറിയന്നെത് ഉൾപ്പടെയുള്ള ആരോപണങ്ങൾ ഉയർന്ന കൺവെൻഷൻ സെന്ററിനെതിരെയാണ് നടപടിയുണ്ടായത്.
10 ഏക്കർ സ്ഥലത്താണ് എൻ-കൺവെൻഷൻ സെന്റർ നിർമിച്ചത്. വർഷങ്ങളായി കൺവെൻഷൻ സെന്ററുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നുണ്ട്. താമിഡികുന്ത തടാകത്തിന്റെ ബഫർ സോണിലാണ് തടാകം നിർമിച്ചതെന്നായിരുന്നു ആരോപണം.
തടാകവുമായി ബന്ധപ്പെട്ട 1.12 ഏക്കർ ഭൂമി കൺവെൻഷൻ സെന്റർ കൈയേറിയെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ബഫർ സോണിൽ രണ്ട് ഏക്കറിൽ നിർമാണ പ്രവർത്തനവും നടത്തിയിരുന്നു.
സ്വാധീനമുപയോഗിച്ച് എൻ-കൺവെൻഷൻ സെന്റർ നടപടികളിൽ നിന്ന് ഒഴിവാവുകയായിരുന്നുവെന്ന് ആരോപണമുയർന്നിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് പ്രദേശത്തെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചത്. കർശനമായ പൊലീസ് സുരക്ഷയിലായിരുന്നു നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.