Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബുള്ളറ്റ്​ ട്രെയിൻ...

ബുള്ളറ്റ്​ ട്രെയിൻ ഇന്ത്യയിലെത്താൻ അമ്പത്​ വർഷം വൈകിയെന്ന്​ പീയുഷ്​ ഗോയൽ

text_fields
bookmark_border
ബുള്ളറ്റ്​ ട്രെയിൻ ഇന്ത്യയിലെത്താൻ അമ്പത്​ വർഷം വൈകിയെന്ന്​ പീയുഷ്​ ഗോയൽ
cancel

ന്യൂഡൽഹി: ബുള്ളറ്റ്​ ട്രെയിൻ പദ്ധതി ഇന്ത്യയിലെത്താൻ അമ്പത്​ വർഷം വൈകിയെന്ന്​ റെയിൽവെ മന്ത്രി പീയുഷ്​ ഗോയൽ. പ്രധാനമന്ത്രി നരേന്ദ്ര​മോദിയാണ്​ പദ്ധതി യാഥാർഥ്യമാക്കുന്നതിനായി പ്രവർത്തിച്ചത്​. രാഷ്​ട്രീയ ലക്ഷ്യങ്ങൾക്കായി മുൻ സർക്കാറുകൾ റെയിൽവെയേ ഉപയോഗിച്ചതാണ്​ പല പദ്ധതികളും പാതിവഴിയിൽ നിന്ന്​ പോവാൻ കാരണമെന്നും അദ്ദേഹം വ്യക്​തമാക്കി. 

സ്​ത്രീകൾക്കും പുരുഷൻമാർക്കും ട്രെയിനുകളിൽ വേവ്വേറെ ശൗചാലയങ്ങൾ നിർമിക്കുക, സ്​റ്റേഷനുകളിലെ വിശ്രമമുറികളുടെ നിലവാരം ഉയർത്തുക തുടങ്ങിയവയാണ്​ സർക്കാറി​​​െൻറ മുന്നിൽ ഇപ്പോഴുള്ള പ്രധാന പദ്ധതികളെന്ന്​ അദ്ദേഹം പറഞ്ഞു. സാ​േങ്കതിക വിദ്യയുടെ കാര്യത്തിൽ ഇന്ത്യയുടെ നിലവാരം ഉയർത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര​ മോദി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1.08 ലക്ഷം കോടിയുടെ വായ്​പ ജപ്പാനിൽ നിന്ന്​ സർക്കാറിന്​ ലഭിച്ചിട്ടുണ്ട്​. ഇത്​ ഉപയോഗിച്ച്​ അതിവേഗ റെയിൽപാത രാജ്യത്ത്​ യാഥാർഥ്യമാക്കും. മെയ്​ക്ക്​ ഇൻ ഇന്ത്യയുടെ ഭാഗമായിട്ടായിരിക്കും റെയിൽവെയിലെ വികസന പദ്ധതികൾ നടപ്പാക്കുക. ഇത്​ രാജ്യത്തി​​​െൻറ സമ്പദ്​വ്യവസ്ഥക്ക്​ ഗുണകരമാവുമെന്നും പീയുഷ്​ ഗോയൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railway ministermalayalam newsPiyush goelBullat train
News Summary - Bullet Trains Were Delayed For 50 Years, Then Came PM Modi: Piyush Goyal-India news
Next Story