ഡൽഹി ബുരാരിയിലേത് കൂട്ട ആത്മഹത്യയല്ല, അപകടമായിരുന്നെന്ന് ഫോറൻസിക് റിേപാർട്ട്
text_fieldsന്യൂഡൽഹി: ഡൽഹിയിലെ ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയല്ലെന്ന് മനഃശാസ്ത്ര പോസ്റ്റുമോർട്ടം റിേപാർട്ട്. ഒരു ആചാരാനുഷ്ഠാനത്തിനിടെ ഉണ്ടായ അപകടമാണ് അതെന്ന് റിപോർട്ട് പറയുന്നു. ജൂലൈയിലാണ് ഒരു കുടുംബത്തിലെ 11 പേരെ ബുരാരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിചിത്ര രീതിയിലായിരുന്നു 11 പേരും മരിച്ചു കിടക്കുന്നത്. അതോടൊപ്പം വീട്ടിൽ നിന്ന് കിട്ടിയ ഡയറിക്കുറിപ്പുകളും പൊലീസിൽ വിവിധ സംശയങ്ങൾ ബാക്കിവെച്ചു. തുടർന്നാണ് വിഷയത്തിൽ സൈേകാളജിക്കൽ ഒാേട്ടാപ്സി നടത്തണമെന്ന് ഡൽഹി പൊലീസ് സി.ബി.െഎയോട് ആവശ്യപ്പെട്ടത്. പോസ്റ്റ് മോർട്ടം റിപോർട്ട് ബുധനാഴ്ചയാണ് ലഭിച്ചത്.
റിപോർട്ട് അനുസരിച്ച് സംഭവം ആത്മഹത്യയല്ല; മറിച്ച് അപകടമാണ്. പ്രത്യേക ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മരിച്ച ആർക്കും അവരുടെ ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹമുണ്ടായിരുന്നില്ല എന്നും റിപോർട്ടിൽ പറയുന്നുവെന്ന് പൊലീസ് അറിയിച്ചു.
മരിച്ചവരുെട വീടുകളിൽ നിന്ന് കിട്ടിയ ഡയറിക്കുറിപ്പുകൾ, ബന്ധുക്കളോടും സുഹൃത്തുക്കളോടും സംസാരിച്ച് പൊലീസ് തയാറാക്കിയ റിപോർട്ടുകൾ എന്നിവ പരിശോധിച്ചാണ് സി.ബി.െഎയുടെ കേന്ദ്ര ഫൊറൻസിക് സയൻസ് ലബോറട്ടറി നിഗമനത്തലെത്തിയത്. സംഭവത്തിന് തൊട്ടുമുമ്പ് ഇവരുടെ മാനസിക നില എങ്ങനെയാണെന്ന് പഠിക്കുകയാണ് സൈക്കോളജിക്കൽ ഒാേട്ടാപ്സിയിലൂടെ ചെയ്യുന്നത്. കുടുംബം 11 വർഷമായി എഴുതിയ ഡയറികൾ പൊലീസ് ലാബ് അധികൃതർക്ക് നൽകി. ഇവ പരിശോധിച്ച ശേഷമാണ് നിഗമനത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.