ഭരണഘടനപ്രകാരം പ്രധാനമന്ത്രിയുടെ ഒാഫിസിന് അധികാരമില്ല –പ്രണബ് മുഖർജി
text_fieldsഅഹ്മദാബാദ്: ഇന്ന് ഏറ്റവും വലിയ അധികാരകേന്ദ്രമായി എല്ലാവരും മനസ്സിലാക്കുന്ന പ്രധാനമന്ത്രിയുടെ ഒാഫിസിന് (പി.എം.ഒ) ഭരണഘടന ഒരു അധികാരവും കൽപിച്ചുനൽകുന്നില്ലെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. അതിശക്ത സ്ഥാപനമായി പി.എം.ഒ ഉയർന്നുവന്നിരിക്കുന്നതായി സർക്കാർ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പാർലമെൻറ് അംഗങ്ങൾക്കുമെല്ലാം അറിയാമെന്നും
എന്നാൽ, ഇതിന് ഭരണഘടനയുടെ പിന്തുണയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഹ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറിൽ (െഎ.െഎ.എം) പ്രഭാഷണത്തിനുശേഷം വിദ്യാർഥികളുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു പ്രണബ് മുഖർജി.
‘‘ഇൗ വാസ്തവം പറയുന്നതുകൊണ്ട് പ്രധാനമന്ത്രിയുടെ ഒാഫിസിനോട് എനിക്ക് വിരോധമുണ്ടെന്ന് ധരിക്കരുത്. കാര്യക്ഷമമായ സ്ഥാപനങ്ങൾ നിർമിച്ചെടുക്കുന്നതിൽ അധികാര വികേന്ദ്രീകരണത്തിെൻറ പ്രാധാന്യം വ്യക്തമാക്കാനാണിത് പറയുന്നത്’’ -തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമില്ലാത്ത അവസ്ഥയെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ അമിതമായ അധികാരം കേന്ദ്രീകരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൃത്യമായ അധികാരശ്രേണി നടപ്പാക്കാൻ ബ്യൂറോക്രസിയിൽ സംവിധാനമുണ്ട്. എന്നാൽ, ഇതുണ്ടാകുന്നില്ലെന്ന് മാത്രമല്ല, നമ്മുടെ മൊത്തം ഉൗർജംതന്നെ അത് കാർന്നുതിന്നുകയാണ്. ഭരണസർവിസിൽ ആകെ നടക്കുന്ന ചലനം സ്ഥാനക്കയറ്റമാെണന്ന് ഒരു തമാശയുണ്ട്.
നമ്മുടെ വളർച്ചയിൽ ബ്യൂറോക്രസി ഏറെ സംഭാവന അർപ്പിച്ചിട്ടുണ്ട്. എന്നാൽ, കാലത്തിനനുസരിച്ച് അത് മാറിയിട്ടില്ലെന്നും മുൻ രാഷ്ട്രപതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.