ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തെന്ന കേസ്, കെജ്രിവാളിനെ കുറ്റവിമുക്തനാക്കി കോടതി
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് എതിരായ കയ്യേറ്റക്കേസ് ഒഴിവാക്കി ഡൽഹി കോടതി. 2018 ഫെബ്രുവരി 19 ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ ഒൗദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ അന്നത്തെ ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ കയ്യേറ്റം ചെയ്തെന്നായിരുന്നു കേസ്. കെജ്രിവാളിനൊപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ആം ആദ്മി പാർട്ടിയിലെ (എഎപി) ഒമ്പത് എംഎൽഎമാരേയും ഡൽഹി കോടതി കുറ്റവിമുക്തരാക്കി. സംഭവത്തിൽ ആം ആസ്മി എംഎൽഎമാരായ അമാനത്തുള്ള ഖാൻ, പ്രകാശ് ജാർവാൾ എന്നിവർക്കെതിരെ കുറ്റം ചുമത്താനും കോടതി ഉത്തരവിട്ടു.
ഉത്തരവ് പുറത്തുവന്നശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ഉപമുഖ്യമന്ത്രി സിസോദിയ, കെജ്രിവാളിനെതിരെ ഡൽഹി പോലീസ് നടത്തിയ ഗൂഡാലോചനയാണ് കേസിന് കാരണമെന്ന് പറഞ്ഞു.
'എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതവും തെറ്റും ആണെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ഈ ആരോപണങ്ങൾ തെറ്റാണെന്ന് ഞങ്ങൾ ആദ്യ ദിവസം തന്നെ പറഞ്ഞിരുന്നു. കെജ്രിവാളിനെതിരെ നടന്നത് ഗൂഡാലോചനയാണ്'-സിസോദിയ പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെയും ബിജെപിയുടെയും നിർദ്ദേശപ്രകാരമാണ് ഡൽഹി പോലീസ് ഗൂഡാലോചന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. 'രാജ്യത്തെ ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രി'യാണ് കെജ്രിവാളെന്നും അദ്ദേഹത്തോട് ബിജെപിയും മോദിയും മാപ്പ് പറയണമെന്നും സിസോദിയ ആവശ്യപ്പെട്ടു.
ഡൽഹി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ആക്രമണം നടത്തിയത് മനപ്പൂർവമാണെന്ന അവകാശപ്പെട്ടിരുന്നു. സംഭവം റെക്കോർഡ് ചെയ്യപ്പെടാതിരിക്കാൻ എ.എ.പി നേതാക്കൾ സിസിടിവികൾ വിച്ഛേദിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.