ബുർഹാൻ വാനിയുടെ ചരമ വാർഷികം: കശ്മീർ സ്തംഭിച്ചു
text_fieldsശ്രീനഗർ: സുരക്ഷസേന വധിച്ച ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ ചരമവാർ ഷിക ദിനാചരണം കശ്മീരിലെ സാധാരണ ജനജീവിതത്തെ ബാധിച്ചു. വിഘടനവാദികളുടെ കൂട്ടായ് മയായ ജോയൻറ് റെസിസ്റ്റൻറ് ലീഡർഷിപ്പിെൻറ നേതൃത്വത്തിലാണ് തിങ്കളാഴ്ച വാർഷികം ആചരിച്ചത്. ശ്രീനഗറിൽ ഉടനീളം ഷോപ്പുകളും പെട്രോൾ പമ്പുകളും വ്യവസായ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. പൊതു ഗതാഗത സംവിധാനവും നിശ്ചലമായി. കുറച്ച് സ്വകാര്യ വാഹനങ്ങൾ മാത്രം നിരത്തിലിറങ്ങി.
താഴ്വരയിൽ ഹിസ്ബുൽ മുജാഹിദീെൻറ പ്രധാന പ്രവർത്തകനായി അറിയപ്പെട്ട വാനി 2016 ജൂലൈ എട്ടിന് ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷേസനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നു. വാനിയുടെ മരണം താഴ്വരയിലുടനീളം കടുത്ത പ്രതിേഷധത്തിന് വഴിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.