മോദിയുടെ കോലം കത്തിക്കും, ട്രെയിൻ തടയും; ലഖിംപൂർ ഖേരി സംഭവത്തിൽ വൻ പ്രതിഷേധത്തിനൊരുങ്ങി കർഷകർ
text_fieldsന്യൂഡൽഹി: ലഖിംപൂർ ഖേരി കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാറിനെതിരെ വൻ പ്രതിഷേധത്തിനൊരുങ്ങി കർഷക സംഘടനകൾ. ഒക്ടോബർ 15ന് രാജ്യത്താകമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുമെന്ന് കർഷകർ അറിയിച്ചു.
ഒക്ടോബർ 18ന് രാജ്യവ്യാപകമായി ട്രെയിൻ തടയും. ഒക്ടോബർ 26ന് ലഖ്നോവിൽ മഹാപഞ്ചായത്ത് നടത്തുമെന്ന് കർഷകർ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. മന്ത്രിയുടെ മകൻ ആശിഷിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് കർഷകർ ഒക്ടോബർ 12ന് ലഖിംപൂരിലെത്തും. പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യത്തൊട്ടാകെ മെഴുകുതിരി തെളിയിക്കണമെന്നും കർഷകർ അഭ്യർഥിച്ചു. ലഖിംപൂരിൽ മരിച്ച കർഷകരുടെ ചിതാഭസ്മം വിവിധ സംസ്ഥാനങ്ങളിലായി നിമഞ്ജനം ചെയ്യുമെന്ന് സ്വരാജ് ഇന്ത്യ തലവൻ യോഗേന്ദ്ര യാദവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.