സ്കൂൾ തരിപ്പണമാക്കി, തീവെച്ചു; അഴിഞ്ഞാടി കലാപകാരികൾ
text_fieldsന്യൂഡൽഹി: ശിവ്വിഹാർ പ്രദേശത്തെ സ്കൂൾ കലാപത്തിൻെറ നേർസാക്ഷ്യമാകുന്നു. സംഘർഷത്തിനിടെ സ്കൂളിലെ ഫർണിച്ചറുക ളും ബ്ലാക്ക്ബോർഡുകളും തകർത്തെറിഞ്ഞ ആൾകൂട്ടം സ്കൂൾ അഗ്നിക്കിരയാക്കി. തുടർന്ന് കലാപ കേന്ദ്രമാക്കി സ്കൂ ൾ ഉപയോഗപ്പെടുത്തിയ അക്രമണകാരികൾ അക്ഷരാർഥത്തിൽ അഴിഞ്ഞാടുകയായിരുന്നു.
സ്കൂളിലേക്ക് കയർകെട്ടി വലിഞ്ഞു കയറിയാണ് നാശനഷ്ടങ്ങൾ ഉണ്ടാക്കിയത്. സ്കൂളിലെ സെക്യൂരിറ്റി ഗാർഡായ മനോജിനെയും ഡ്രൈവറായ രാജ്കുമാറിനെയും 60മണിക്കൂറോളം പൂട്ടിയിട്ടു. ആയിരത്തിലേറെ വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്.
‘‘തിങ്കളാഴ്ച പരീക്ഷയായതിനാൽ കുട്ടികൾ സ്കൂളിൽ നിന്നും നേരത്തേപോയിരുന്നു. സ്കൂൾ 24മണിക്കൂറിലേറെയാണ് അഗ്നിക്കിരയായത്. അഗ്നിശമനസേന ഒരിക്കലും വന്നില്ല. പൊലീസ് പ്രതികരിക്കാൻ മൂന്ന് ദിവസമെടുത്തു.’’ സ്കൂളിൽ 25 വർഷത്തിലേറെയായി ജോലിെചയ്യുന്ന ശർമ പ്രതികരിച്ചു.
വടക്കുകിഴക്കൻ ഡൽഹിയിൽ സ്കൂളുകൾക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായിരുന്നു. 3000ത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന അരുൺ സീനിയർ സെക്കൻഡറി സ്കൂൾ മുന്നൂറോളം വരുന്ന കലാപകാരികൾ ചുട്ടെരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.