ഡൽഹി വിമാനത്താവളത്തിൽ ബുർഖ ധരിച്ചെത്തിയ അമുസ്ലീമിനെ പൊലിസ് പിടികൂടി
text_fieldsന്യൂഡൽഹി: മാതാവിെൻറ കണ്ണുവെട്ടിച്ച് കാമുകനൊപ്പം ഒളിച്ചോടിയ പെൺകുട്ടി കാരണം ഡൽഹി എയർപോർട്ടിൽ ജാഗ്രതാ നിർേദശം നൽകി. യുവതി ബുർഖ ധരിച്ച് ഇന്ദിരാഗാന്ധി ഇൻറർനാഷണൽ എയർപോർട്ടിലെത്തിയതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. ബുർഖ ധരിച്ചെത്തെിയത് അമുസ്ലീം യുവതിയായിരുന്നു എന്നാതാണ് സംശയത്തിനിടവരുത്തിയത്. കൂടെ ചെറുപ്പക്കാരനുമുണ്ടായിരുന്നു. എയർപോർട്ട് അധികൃതർക്ക് ജാഗ്രതാ നിർനദശം നൽകിയ സുരക്ഷാ ജീവനക്കാർ ഇരുവരെയും തടഞ്ഞു െവച്ചു. എന്നാൽ സുരക്ഷാ ജീവനക്കാർ ചോദ്യം ചെയ്യാൻ സാധിക്കും മുെമ്പ പൊലീസ് എത്തി സ്റ്റേഷനിലേക്ക് കൂട്ടിെക്കാണ്ടുപോയി.
ഇരുവരുടെയും ബന്ധം പെൺകുട്ടിയുടെ മാതാവ് അംഗീകരിക്കുന്നില്ലെന്നും പൊലീസ് സഹായത്തോടെ തങ്ങളെ അന്വേഷിച്ച് അമ്മ എയർപോർട്ടിലെത്തിയിട്ടുണ്ടെന്നും പെൺകുട്ടി പറഞ്ഞു. അമ്മയുടെ കണ്ണുവെട്ടിച്ച് ബാേങ്കാക്കിലേക്ക് പോകുന്നതിനാണ് ബുർഖ ധരിച്ചതെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു.
തുടർന്ന് പൊലീസ് പെൺകുട്ടിയുടെ അമ്മയുമായി ബന്ധപ്പെട്ടു. പെൺകുട്ടിയും ചെറുപ്പക്കാരനും വിമാനത്താവളത്തിലെത്തുന്നതിനു മുമ്പുതന്നെ അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. തെൻറ പ്രായപുർത്തിയാകാത്ത മകളെ ഒരു ചെറുപ്പക്കാരൻ തട്ടിക്കൊണ്ട് പോയെന്നും ഇരുവരും ബാേങ്കാക്കിലേക്ക് കടക്കാൻ തീരുമാനിച്ചിട്ടുെണ്ടന്നായിരുന്നു പരാതി. പരാതി ലഭിച്ചയുടൻ പെൺകുട്ടിയെ രക്ഷിക്കുന്നതിനായി പൊലീസ് വിമാനത്താവളത്തിൽ എത്തുകയും അധികൃതർ തടഞ്ഞുവെച്ച പെൺകുട്ടിെയയും കൊണ്ട് പൊലീസ് സ്റ്റേഷനിലെത്തുകയുമായിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ 19 വയസുകാരിയാണ് പെൺകുട്ടിയെന്ന് വ്യക്തമായതോടെ അവളെ ചെറുപ്പക്കാരനൊപ്പം പോകാൻ അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.