കർഷക മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ പോകവെ അപകടം; മൂന്ന് വനിതാ കർഷകർ മരിച്ചു, അഞ്ചുപേരുടെ നില ഗുരുതരം
text_fieldsന്യൂഡൽഹി: പഞ്ചാബിലെ ഖനൗരിയിലെ കർഷക മഹാപഞ്ചായത്തിൽ പങ്കെടുക്കാനെത്തിയവരുടെ ബസ് അപകടത്തിൽപ്പെട്ട് മൂന്ന് സ്ത്രീ കർഷകർ മരിച്ചു. മുപ്പതിലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. കനത്ത മൂടൽ മഞ്ഞിനെ തുടർന്നാണ് അപകടം ഉണ്ടായത്.
സര്‍ബ്ജിത് കൗര്‍, ബല്‍ബീര്‍ കൗര്‍, ജാബിര്‍ കൗര്‍ എന്നിവരാണ് മരിച്ചത്. മൂന്നുപേരും ബതീന്ദയിലെ കോത്ത ഗുരു ഗ്രാമത്തില്‍ ഉള്ളവരാണ്. ഭാരതീയ കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകരാണ് മരിച്ച മൂന്നുപേരും. മഹാപഞ്ചായത്തിൽ പങ്കെടുക്കാനായി ബതീന്ദ ജില്ലയില്‍ നിന്നും എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ബസ്സില്‍ 52 പേരുണ്ടായിരുന്നു.
പഞ്ചാബിലെ വിവിധ ജില്ലകളില്‍ നിന്നായി നിരവധി കര്‍ഷകര്‍ ഘനൗരിയിലെ മഹാപഞ്ചായത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. സംഭവത്തില്‍ പഞ്ചാബ് പൊലിസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.