കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കാൻ പോയവരുടെ ബസ് അപകടത്തിൽപ്പെട്ട് മൂന്നു മരണം
text_fieldsഅമൃത്സർ: പഞ്ചാബിൽ കോൺഗ്രസ് പരിപാടിയിൽ പെങ്കടുക്കാൻ പോയവരുടെ ബസ് അപകടത്തിൽപ്പെട്ട് മൂന്ന് മരണം. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മോഗ ജില്ലയിലെ ലൊഹാര ഗ്രാമത്തിലായിരുന്നു അപകടം.
സ്വകാര്യ മിനി ബസ് മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കോൺഗ്രസ് പാർട്ടി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ധു സ്ഥാനമേൽക്കുന്നതിന്റെ ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെട്ടവരായിരുന്നു ഒരു ബസിലുണ്ടായിരുന്നവർ. ഈ ബസിലുണ്ടായിരുന്നവരാണ് മരിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ഹർമൻബിർ സിങ് ഗിൽ പറഞ്ഞു.
മൂന്നു കോൺഗ്രസ് പ്രവർത്തകരാണ് മരിച്ചതെന്നും അനുശോചനം രേഖപ്പെടുത്തുന്നതായും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.