ബുർഖ ധരിക്കാത്ത മുസ്ലിം വിദ്യാർഥിനികൾക്ക് ബസ് യാത്ര വിലക്കി ഡ്രൈവർ
text_fieldsബംഗളൂരു: ബുർഖ ധരിക്കാത്ത മുസ്ലിങ്ങളായ സ്കൂൾ വിദ്യാർഥിനികൾക്ക് ബസ് യാത്ര വിലക്കി ഡ്രൈവർ. കർണാടകയിലെ കൽബർഗിയിലാണ് സംഭവം.
ബസവകല്യാണിൽ നിന്നം ഒകാലിയിലേക്ക് പോകുന്ന ബസിലെ ഡ്രൈവറാണ് സ്കൂളിലേക്ക് പോകാനായി എത്തിയ വിദ്യാർഥിനികളെ ബുർഖ ധരിച്ചില്ലെന്നാരോപിച്ച് തടഞ്ഞത്. എല്ലാ മുസ്ലിം വിദ്യാർഥികളും ബുർഖ ധരിക്കണമെന്നും അല്ലാത്തപക്ഷം യാത്ര അനുവദിക്കില്ലെന്നുമായിരുന്നു ഡ്രൈവറുടെ വാദം. ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികൾക്കും വിലക്കുണ്ടായിരുന്നു. ബുർഖയാണ് മതവിശ്വാസപ്രകാരം സ്ത്രീകൾ ധരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞതായി ദൃക്സാക്ഷികൾ കൂട്ടിച്ചേർത്തു.
ബസിൽ കയറാൻ കാത്തുനിന്ന കുട്ടികളുടെ പേരും ജാതിയും ചോദിച്ച ശേഷം മുസ്ലിം വിദ്യാർഥികളെ മാറ്റി നിർത്തി അവരോട് ബുർഖ ധരിക്കാൻ ഡ്രൈവർ ആവശ്യപ്പെടുകയായിരുന്നുവെന്ന് വിദ്യാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു. ബഹളം കേട്ട നാട്ടുകാർ എത്തിയതോടെ ബസ് പ്രവർത്തനരഹിതമാണെന്നും വിദ്യാർഥികൾ അനാവശ്യമായി ബഹളമുണ്ടാക്കുകയാണെന്നുമായിരുന്നു ഡ്രൈവറുടെ പ്രതികരണമെന്നും വിദ്യാർഥികൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.