തമിഴ്നാട്ടിൽ സർക്കാർ ബസ് തൊഴിലാളി സമരം തുടരുന്നു
text_fieldsചെന്നൈ: മദ്രാസ് ഹൈകോടതിയുടെ നിർദേശം തള്ളി തമിഴ്നാട്ടിൽ സർക്കാർ ബസ് തൊഴിലാളികൾ സമരം തുടരുന്നു. ശമ്പളവർധന ഉൾപ്പെടെ ആവശ്യങ്ങളുന്നയിച്ച് 17 യൂനിയനുകളുടെ സംയുക്ത സമരസമിതിയാണ് മൂന്നാം ദിവസവും സമരം തുടരുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനംചെയ്ത് തമിഴ്നാട്ടിലെങ്ങും ഒറ്റയടിക്ക് തൊഴിലാളികൾ പണിമുടക്കിയപ്പോൾ സർക്കാറും ജനങ്ങളും ഇരുട്ടിൽ തപ്പി. ചെന്നൈ, മധുര, കോയമ്പത്തൂർ, തൃശ്ശിനാപ്പള്ളി തുടങ്ങിയ നഗരങ്ങളിൽ ഒരേ സമയത്ത് സമരം തുടങ്ങിയതോടെ യാത്രക്കാർ രാത്രി വൈകിയും തെരുവുകളിൽ കുടുങ്ങി. ഗതാഗത മന്ത്രി സി.ആർ. വിജയഭാസ്കറുമായി രണ്ടുവട്ടം നടത്തിയ ചർച്ചയും പരാജയപ്പെട്ടു. 46 യൂനിയനുകളുടെ പ്രതിനിധികൾ യോഗത്തിൽ പെങ്കടുത്തു. ഭരണപക്ഷ അനുകൂല സംഘടനകൾ സമരത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്.
സമരത്തെ തുടർന്ന് 70 ശതമാനം ബസുകളും ഒാടുന്നില്ല. പൊങ്കൽ സീസണായതിനാൽ ബസ്സമരം ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കേരളത്തിലേക്ക് ഉൾപ്പെടെയുള്ള സർവിസുകൾ നിലച്ചിരിക്കുകയാണ്. സംസ്ഥാനത്ത്് മൂന്ന് ട്രാൻസ്പോർട്ട്കോർപറേഷനുകളിലായി 20,800 ബസുകളും ഒരു ലക്ഷം ജീവനക്കാരുമുണ്ട്.
ഡി.എം.കെയുടെ തൊഴിലാളി സംഘടനയായ ലേബർ പ്രോഗ്രസിവ് ഫ്രണ്ട്, സി.െഎ.ടി.യു, എ.െഎ.ടി.യു.സി, െഎ.എൻ.ടി.യു.സി തുടങ്ങിയ സംഘടനകളാണ് സമരം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.