കൺമുന്നിൽ മണ്ണിടിച്ചിൽ; നൈനിറ്റാളിൽ ബസ് യാത്രക്കാർ രക്ഷപ്പെട്ടത് കഷ്ടിച്ച്
text_fieldsനൈനിറ്റാൾ: ഉത്തരാഖണ്ഡിൽ നിറയെ യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബസ് മണ്ണിടിച്ചിലിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു. തൊട്ടുമുമ്പിൽ റോഡിനടുത്ത മലയിൽ നിന്നും മണ്ണും പാറകളും വീഴുന്നത് കണ്ട് ബസ് നിർത്തിയതിനാൽ ദുരന്തം ഒഴിവായി.
ഉത്തരാഖണ്ഡിലെ പ്രമുഖ ടൂറിസം കേന്ദ്രമായ നൈനിറ്റാളിൽ വെള്ളിയാഴ്ചയാണ് സംഭവം. വാർത്താ ഏജൻസി എ.എൻ.ഐ പുറത്തുവിട്ട സംഭവത്തിൻെറ വീഡിയോയിൽ ചില യാത്രക്കാർ ലഗേജുമായി ബസിൽ നിന്ന് ഓടിപ്പോകുന്നതും കാണാം. അപകടത്തെ തുടർന്ന് ബസ് ഡ്രൈവർ വാഹനം സുരക്ഷിതമായ അകലത്തിലേക്ക് റിവേഴ്സ് എടുക്കുകയായിരുന്നു. കടപുഴകിയ മരങ്ങൾക്കൊപ്പം മലയുടെ ഒരു ഭാഗം താഴേക്ക് പതിക്കുന്നതും വീഡിയോയിൽ കാണാം. രക്ഷപ്പെട്ട യാത്രക്കാർ ആശ്വാസത്തിൻെറ നെടുവീർപ്പിടുന്നത് വിഡിയോയിൽ കേൾക്കുന്നുണ്ട്.
കഴിഞ്ഞ മാസം ഹിമാചൽ പ്രദേശിലെ കിന്നൗറിൽ മണ്ണിടിച്ചിലിനെ തുടർന്ന് പാറക്കല്ലുകൾ വീണ് ടെമ്പോ ട്രാവലറിൽ യാത്ര ചെയ്തിരുന്ന ഒമ്പത് വിനോദസഞ്ചാരികൾ മരിക്കുകയും ഒരു പ്രദേശവാസിയടക്കം മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.