തമിഴ്നാട്ടിൽ ബസ് സമരം തുടരുന്നു
text_fieldsകോയമ്പത്തൂർ: ശമ്പള വർധനവും പെൻഷൻ കുടിശ്ശികയും അനുവദിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂനിയനുകളുടെ ആഭിമുഖ്യത്തിൽ തമിഴ്നാട്ടിൽ നടക്കുന്ന സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് സമരം ആറാം ദിവസത്തിലേക്ക്.
ജോലിക്ക് ഹാജരാകണമെന്ന് മദ്രാസ് ഹൈകോടതി ശനിയാഴ്ച ഉത്തരവിട്ടെങ്കിലും സംഘടനകൾ തയാറായില്ല. തിങ്കളാഴ്ച പ്രശ്നം പരിഗണിച്ച ഹൈകോടതി നേരേത്ത പുറപ്പെടുവിച്ച ഉത്തരവ് പിൻവലിച്ചിട്ടില്ല. അതേസമയം, അനുമതിയില്ലാതെ ജീവനക്കാരുടെ പേരിൽ നടപടികൾ സ്വീകരിക്കരുതെന്നും പെൻഷൻ കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും കോടതി സർക്കാറിനോട് ആവശ്യപ്പെട്ടു. ഒക്ടോബറിനകം കുടിശ്ശിക നൽകാമെന്നാണ് സർക്കാർ നിലപാട്. അതിനിടെ, സമരത്തിലേർപ്പെട്ട ജീവനക്കാരോട് വിശദീകരണമാവശ്യപ്പെട്ട് സർക്കാർ നോട്ടീസ് നൽകി. കോയമ്പത്തൂർ ഡിവിഷനിൽ 11,819 പേർക്കാണ് നോട്ടീസ്. ഡിവിഷനിൽ 17 ഡിപ്പോകളിലായി 1,070 ബസുകളാണ് സർവിസ് നടത്തുന്നത്. തിങ്കളാഴ്ച 400ലധികം ബസുകൾ മാത്രമാണ് ഒാടിയത്.
സമരം ചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിടരുതെന്ന് കോടതി
എ.എം. അഹമ്മദ് ഷാ
ചെന്നൈ: സമരം ചെയ്യുന്ന സർക്കാർ ബസ് തൊഴിലാളികളെ കോടതിയുടെ അനുമതിയില്ലാതെ ജോലിയിൽനിന്ന് പിരിച്ചുവിടരുതെന്ന് മദ്രാസ് ഹൈകോടതി തമിഴ്നാട് സർക്കാറിന് നിർദേശം നൽകി. അതേസമയം സമരം ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും എത്രയും പെെട്ടന്ന് ജോലിയിൽ തിരികെ പ്രവേശിക്കണമെന്നും ഉള്ള മുൻ നിർദേശം തിരുത്താൻ ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജിയുടെ ബെഞ്ച് വിസമ്മതിച്ചു. വിദ്യാർഥികളെയും സാധാരണക്കാരെയും ദിവസക്കൂലിക്കാരെയും ആണ് സമരം ബാധിച്ചിരിക്കുന്നത്. ഇവരാണ് െപാതുഗതാഗത സംവിധാനങ്ങൾ കാര്യമായി ഉപയോഗിക്കുന്നത്. ജീവനക്കാരുടെ ആവശ്യത്തെ കുറിച്ച് കോടതിക്ക് ബോധ്യമുണ്ടെങ്കിലും ഇത്തരം പണിമുടക്കിനോട് യോജിക്കാൻ കഴിയില്ലെന്നും ബെഞ്ച് പറഞ്ഞു. ജീവനക്കാരുടെ ആവശ്യങ്ങളുന്നയിച്ചും സമരത്തിനെതിരായും ഫയൽെചയ്ത ഒരുകൂട്ടം ഹരജികൾ ജസ്റ്റിസ് എസ്. മണികുമാറിെൻറ ഡിവിഷൻ ബെഞ്ചിലേക്ക് മാറ്റി. ജീവനക്കാരുടെ വേതന കുടിശ്ശിക കേസ് പരിഗണിക്കുന്നത് ഇൗ െബഞ്ചാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.