ബിസിനസ് സംഘടനകൾ ഒരു കൂട്ടം ജനങ്ങളെ മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കരുത് -രാഷ്ട്രപതി
text_fieldsകാൺപൂർ: രാജ്യത്തിന്‍റെ സമഗ്ര വികസനത്തിനായി ബിസിനസ് സംഘടനകൾ പ്രവർത്തിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്ത്രീകളുടെ ശാക്തീകരണവും സ്റ്റാർട്ട് അപ്പുകളുടെ വികസനവും ലക്ഷ്യംവെക്കുന്ന ഉത്തർ പ്രദേശ് മെർച്ചൻസ് ചേമ്പറിന്‍റെ 90ാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തർ പ്രദേശ് മെർച്ചൻസ് ചേമ്പർ തുടക്കനാൾ മുതൽ വ്യവസായത്തിനും സംരംഭങ്ങൾക്കും ഊന്നൽ നൽകിയിരുന്നു. പക്ഷേ ബിസിനസ് സംഘടനകൾ ഒരു കൂട്ടം ജനങ്ങളെ മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കരുതെന്നും സേവനങ്ങൾ എല്ലാ മേഖലകളിലേക്കുമെത്തണമെന്നും രാഷ്ട്രപതി പറഞ്ഞു.
കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയിലേക്ക് രാജ്യം എത്തിയിട്ട് കുറച്ച് നാളുകൾ മാത്രമെ ആകുന്നുള്ളു. ബിസിനസ് സംഘടനകൾ പൊതുക്ഷേമത്തിനായി പരിശ്രമിച്ച പാരമ്പര്യമാണ് രാജ്യം തുടർന്നിരുന്നത്. ഗ്രാമങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉയർച്ചയിലേക്കും ശ്രദ്ധ കൊടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
2070ഓടെ കാർബൺ പുറന്തള്ളുന്നത് കുറക്കുന്നത് സാധ്യമാക്കാൻ വ്യവസായശാലകളുടെ സഹകരണം വേണമെന്ന് ഐക്യരാഷ്ട്ര സംഘടിപ്പിച്ച കാലാവസ്ഥ വ്യതിയാന സമ്മേളനത്തിൽ ഇന്ത്യ ആവശ്യപ്പെട്ടതായും രാഷ്ട്രപതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.