ചെരാതിൽനിന്ന് തീപടർന്ന് ബിസിനസുകാരനും ഭാര്യയും ശ്വാസംമുട്ടി മരിച്ചു
text_fieldsകാൺപുർ: ദീപാവലിക്കൊരുക്കിയ ചെരാതിൽനിന്ന് തീപടർന്ന് പ്രമുഖ ബിസിനസുകാരനും ഭാര്യയും വീട്ടുജോലിക്കാരിയും ശ്വാസംമുട്ടി മരിച്ചു. ബിസ്കറ്റ് കമ്പനി ഉൾപ്പെടെ സ്ഥാപനങ്ങൾ നടത്തുന്ന സഞ്ജയ് ശ്യാം ദസാനി (49), ഭാര്യ കനിക (45), വീട്ടുജോലിക്കാരി ചാവി ചൗഹാൻ (24) എന്നിവരാണ് മരിച്ചത്.
രാത്രിയിൽ പ്രാർഥനക്കുശേഷം പൂജാമുറിയിലെ ചെരാത് അണക്കാതെയാണ് ദമ്പതികൾ കിടന്നത്. പുലർച്ച മൂന്ന് മണിയോടെയാണ് തീ പടർന്നത്. ദീപാവലി ആഘോഷം കഴിഞ്ഞ് നാല് മണിയോടെ തിരിച്ചെത്തിയ മകൻ ഹർഷ് ദസാനിയാണ് വീടിനകത്ത് പുക നിറഞ്ഞ നിലയിൽ കണ്ടത്. ഇദ്ദേഹം ഉടൻതന്നെ അയൽവാസികളെ വിവരമറിയിച്ചു. അയൽവാസികളാണ് പൊലീസിനെ അറിയിച്ചത്.
ദമ്പതികളുടെ കിടപ്പുമുറിയുടെ വാതിലിന് ഇലക്ട്രോണിക് പൂട്ടാണ് ഘടിപ്പിച്ചിരുന്നത്. തീപിടിത്തത്തെത്തുടർന്നുണ്ടായ വെപ്രാളത്തിൽ പൂട്ട് തുറക്കുന്നതിനുള്ള കോഡ് തെറ്റായാണ് രേഖപ്പെടുത്തിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതോടെ മുറിയിലകപ്പെടുകയായിരുന്നു.
രക്ഷാപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.