വ്യവസായിയെ കൊള്ളയടിച്ച ശേഷം കാറിലിട്ട് കത്തിച്ചു; ഹരിയാനയിൽ ബി.ജെ.പിയുടെ 'കാട്ടുഭരണം'എന്ന് കോൺഗ്രസ്
text_fieldsചണ്ഡിഗഡ്: ഹിസാറിൽ വയവസായിയെ കൊള്ളയടിച്ച ശേഷം ചുട്ടുകൊന്ന സംഭവത്തെ തുടർന്ന് ഹരിയാന സർക്കാറിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്.
അജ്ഞാതരായ ചിലരാണ് ദാത്ത സ്വദേശിയായ റാം മെഹർ (35) എന്നയാളിൽ നിന്ന് 11 ലക്ഷം രൂപ കൊള്ളയടിച്ച ശേഷം കാറിലിട്ട് കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
'ഹരിയാനയിൽ കാട്ടുഭരണമാണ് നടക്കുന്നത്. കുറ്റവാളികളെ സ്വസ്ഥമായി വിഹരിക്കാൻ അവസരമൊരുക്കുകയാണിവിടെ '-കോൺഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുർജേവാല പറഞ്ഞു.
വ്യവസായി നടുറോഡിൽ കൊള്ളയടിക്കെപടുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവം ഞെട്ടിക്കുന്നതാണെന്നും സംസ്ഥാനത്തെ സർക്കാർ എവിടെയെന്നും അദ്ദേഹം ചോദിച്ചു.
ബാങ്കിൽ നിന്ന് പണം പിൻവലിച്ച് കാറിൽ മടങ്ങവെ ചൊവ്വാഴ്ച രാത്രി ഹൻസി പ്രദേശത്തായിരുന്നു സംഭവം. പണം കൈക്കലാക്കിയ ശേഷം അക്രമികൾ മെഹറിനെ കാറിൽ പൂട്ടിയിട്ട് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ബർവാലയിൽ ഡിസ്പോസിബ്ൾ കപ്പുകളുടെയും പ്ലേറ്റുകളും ഉത്പാദിപ്പിക്കുന്ന ഫാക്ടറി നടത്തി വരികയായിരുന്നു മെഹർ.
പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.