ഡിസംബറോടെ നാലു തൊഴിൽ നിയമങ്ങളും ഒറ്റയടിക്ക് നടപ്പാക്കും –കേന്ദ്രം
text_fieldsന്യൂഡൽഹി: രാജ്യത്തെ തൊഴിൽ അന്തരീക്ഷത്തിൽ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്ന നാലു തൊഴിൽ നിയമങ്ങൾ വരുന്ന ഡിസംബറോടെ ഒറ്റയടിക്ക് ചുട്ടെടുക്കാൻ സർക്കാർ നീക്കം.
വ്യവസായം, സാമൂഹിക സുരക്ഷ, തൊഴില്‍ സുരക്ഷ, ആരോഗ്യ-തൊഴില്‍ സ്ഥിതി, കൂലി എന്നിവ സംബന്ധിച്ച ചട്ടങ്ങളാണ് ഡിസംബറിൽ പ്രാബല്യത്തിൽ വരുന്നതെന്ന് കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാങ്വാർ പറഞ്ഞു. ഇതിൽ കൂലി സംബന്ധിച്ച ബിൽ കഴിഞ്ഞ വർഷം പാർലമെൻറ് പാസാക്കിയിരുന്നു. മറ്റു മൂന്നു ബില്ലുകൾ ഇൗ സെഷനിലും അവതരിപ്പിച്ചു.
കഴിഞ്ഞ വർഷം പാസാക്കിയ ബില്ലിെൻറ കരട് വിതരണം ചെയ്തിരുന്നുവെങ്കിലും പിന്നീട് നടപടികൾ മുന്നോട്ടുപോയിരുന്നില്ല. ഇതുകൂടി ഉൾപ്പെടുത്തി മുഴുവൻ തൊഴിൽ നിയമങ്ങൾ നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം.
''തൊഴിൽ പരിഷ്കാരങ്ങൾ വരുന്ന ഡിസംബറോടെ പൂർത്തിയാക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ'' -മന്ത്രി പി.ടി.ഐയോടു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.