മൂന്നു ലോക്സഭ സീറ്റുകളിലും 30 നിയമസഭ സീറ്റുകളിലും ഒക്ടോബർ 30ന് ഉപതെരഞ്ഞെടുപ്പ്
text_fieldsന്യൂഡൽഹി: മൂന്ന് ലോക്സഭ സീറ്റുകളിലേക്കും 14 സംസ്ഥാനങ്ങളിലെ 30 നിയമസഭ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ഒക്ടോബർ 30ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. വോട്ടെണ്ണൽ നവംബർ രണ്ടിന് നടക്കും. ദാദ്ര- നാഗർ ഹവേലി, ഹിമാചൽ പ്രദേശിലെ മാണ്ഡി, മധ്യപ്രദേശിലെ ഖാണ്ട്വ എന്നീ ലോക്സഭ സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ്.
മൂന്ന് മണ്ഡലങ്ങളിലും സിറ്റിങ് എം.പിമാർ മരിച്ചിരുന്നു. ഈ വർഷം മാർച്ചിലാണ് മാണ്ഡി എം.പി രാംസ്വരൂപ് ശർമ മരിച്ചത്. ഖാണ്ട്വയിൽ ബി.ജെ.പിയിലെ നന്ദകുമാർ ചൗഹാൻ, ദാദ്ര- നാഗർ ഹവേലിയിൽ സ്വതന്ത്രനായ മോഹൻ ദേൽകർ എന്നിവരായിരുന്നു എം.പിമാർ. നിയമസഭാൃ സീറ്റുകളിൽ അഞ്ചെണ്ണം അസമിലും നാലെണ്ണം പശ്ചിമബംഗാളിലും മൂന്നെണ്ണം വീതം മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, മേഘാലയ എന്നിവിടങ്ങളിലും രണ്ടെണ്ണം വീതം ബിഹാർ, കർണാടക, രാജസ്ഥാൻ ഒരെണ്ണം വീതം ആന്ധ്രപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറം, നാഗാലൻഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.