ഉപതെരഞ്ഞെടുപ്പ്: പത്ത് സംസ്ഥാനങ്ങളിലും ഇന്ന് പോളിങ്
text_fieldsന്യൂഡൽഹി: കേരളം ഉൾപ്പെടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പത്ത് സംസ്ഥാനങ്ങളിലും ഇന്ന് പോളിങ്. പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, അസം, ബിഹാർ, ഛത്തീസ്ഗഡ്, മേഘാലയ, സിക്കിം എന്നീ സംസ്ഥാനങ്ങളിലാണ് പോളിങ് നടക്കുന്നത്.
അസം-5, ബിഹാർ-4, ഛത്തീസ്ഗഡ്-1, ഗുജറാത്ത്-1, കർണാടക-3, മധ്യപ്രദേശ്-2, മേഘാലയ-1, രാജസ്ഥാൻ-7, സിക്കിം-2, പശ്ചിമ ബംഗാൾ-6 എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുള്ള മണ്ഡലങ്ങളുടെ വിവരം. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്‍റെ ‘ജൻ സുരാജ് പാർട്ടി’ ആദ്യമായി ജനവിധി തേടുന്ന തെരഞ്ഞെടുപ്പാണ് ബിഹാറിലേത്.
കേരളത്തിൽ വയനാട് ലോക്സഭ മണ്ഡലത്തിലും ഇന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് വയനാട് ദേശീയശ്രദ്ധ നേടിയിട്ടുണ്ട്. വയനാട്ടിൽ 14,71,742 വോട്ടര്‍മാരാണുള്ളത്.
പ്രിയങ്ക ഗാന്ധി (യു.ഡി.എഫ്), സത്യൻ മൊകേരി (എൽ.ഡി.എഫ്), നവ്യ ഹരിദാസ് (എൻ.ഡി.എ) എന്നിവരുൾപ്പെടെ 16 പേരാണ് വയനാട്ടിൽ ജനവിധി തേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.