Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right13 നിയമസഭ മണ്ഡലങ്ങളിൽ...

13 നിയമസഭ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്

text_fields
bookmark_border
Elections 2024
cancel

ന്യൂ​ഡ​ൽ​ഹി: ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ 13 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. ത​മി​ഴ്നാ​ട്, ബി​ഹാ​ർ, പ​​ശ്ചി​മ ബം​ഗാ​ൾ, മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്, പ​ഞ്ചാ​ബ്, ഹി​മാ​ച​ൽ പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്.

കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റി​നെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള ബി.​ജെ.​പി​യു​ടെ നീ​ക്ക​ങ്ങ​ൾ​ക്കി​ട​യി​ൽ മൂ​ന്ന് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ വാ​ശി​യേ​റി​യ മ​ത്സ​ര​മാ​ണ്. ലോ​ക്സ​ഭ​ക്കൊ​പ്പം ആ​റ് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ലും കോ​ൺ​ഗ്ര​സ് നേ​ടി​യി​രു​ന്നു.

എ​ന്നാ​ൽ, ഇ​ത്ത​വ​ണ മൂ​ന്നും ത​ങ്ങ​ൾ​ക്കാ​യി​രി​ക്കു​മെ​ന്നാ​ണ് ബി.​ജെ.​പി അ​വ​കാ​ശ​വാ​ദം. ഹി​മാ​ച​ൽ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി സു​ഖ്‍വീ​ന്ദ​ർ സി​ങ് സു​ഖു​വി​ന്റെ ഭാ​ര്യ ക​മ​ലേ​ശ് താ​ക്കൂ​ർ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ മ​ത്സ​ര രം​ഗ​ത്തു​ണ്ട്. ജൂ​ലൈ 13നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:byelectionAssembly ConstituenciesIndia News
News Summary - Byelections in 13 assembly constituencies today
Next Story