ഇ.ഡി റെയ്ഡ്: എല്ലാ നിയമങ്ങളും പാലിച്ചതായി ബൈജു രവീന്ദ്രൻ
text_fieldsന്യൂഡൽഹി: വിദേശ വിനിമയവുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും കമ്പനി പാലിച്ചതായും ഇന്ത്യയിലെ ഏതൊരു സ്റ്റാർട്ടപ്പിനേക്കാളും വിദേശ നിക്ഷേപം എത്തിച്ചത് ബൈജൂസാണെന്നും കമ്പനി സി.ഇ.ഒ ബൈജു രവീന്ദ്രൻ. ഇ.ഡി റെയ്ഡിന് പിന്നാലെ ജീവനക്കാർക്കയച്ച കത്തിലാണ് മലയാളി വ്യവസായിയായ ബൈജുവിന്റെ വിശദീകരണം.
70ലേറെ വിദേശ നിക്ഷേപകർ കമ്പനിയിൽ പണമിറക്കിയിരുന്നു. വിദേശ വിനിമയ ചട്ടമടക്കം പാലിച്ചായിരുന്നു ഈ നിക്ഷേപങ്ങളെന്നും അധികൃതർക്ക് ഇക്കാര്യം ബോധ്യപ്പെടുമെന്ന് ഉറപ്പാണെന്നും ബൈജു കത്തിൽ വ്യക്തമാക്കി. ജനറൽ അറ്റ്ലാന്റിക്, ബ്ലാക്ക്റോക്ക്, സെക്വോയ കാപ്പിറ്റൽ തുടങ്ങിയ അന്താരാഷ്ട്ര കമ്പനികൾ ബൈജൂസിൽ നിക്ഷേപിച്ചിരുന്നു.
ബൈജൂസുമായി ബന്ധപ്പെട്ട മൂന്ന് സ്ഥാപനങ്ങളിലാണ് ശനിയാഴ്ച റെയ്ഡ് നടത്തിയത്. നിരവധി രേഖകളും ഡിജിറ്റൽ വിവരങ്ങളും ഇ.ഡി കണ്ടെത്തിയിരുന്നു. 2011നും ’23നുമിടയിൽ 28,000 കോടി വിദേശ നിക്ഷേപം ബൈജൂസിലെത്തിയിരുന്നു. ഫെമ നിയമപ്രകാരമുള്ള അന്വേഷണത്തിന്റെ ഭാഗമാണ് ഇ.ഡിയുടെ സന്ദർശനമെന്ന് ബൈജു രവീന്ദ്രൻ ജീവനക്കാർക്കയച്ച കത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.