സംസ്ഥാനങ്ങളെ മറികടക്കാൻ പൗരത്വ നടപടി ഓണ്‍ലൈന്‍ വഴി
text_fieldsന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിരവധി സംസ്ഥാനങ്ങൾ രംഗത്തു വന്നതോടെ മറികടക്കാൻ കേന്ദ്ര സര്‍ക്കാർ നീക്കം. അതിനായി നടപടിക്രമങ്ങള്‍ ഓണ്‍ലൈനാക്കാനാണ് ശ ്രമം. പൗരത്വ നടപടികളില്‍നിന്ന് സംസ്ഥാനങ്ങളെ പൂര്‍ണമായി മാറ്റി നിര്‍ത്താമെന്ന കണക് കുകൂട്ടലിലാണിത്.
പാർലമെൻറ് പാസാക്കിയ നിയമ പ്രകാരം പൗരത്വ നടപടികളുടെ ചുമത ല ജില്ല മജിസ്ട്രേറ്റിനാണ്. കേരളത്തിൽ അത് ജില്ല കലക്ടർക്കും. കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ നടപ്പാക്കില്ലെന്ന് നിലപാട് എടുത്തതോടെയാണ് നടപടിക്രമം ഓണ്‍ലൈനാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ നീക്കം. അപേക്ഷ നല്‍കലും രേഖകളുടെ പരിശോധനയും ഉള്പ്പെടെനടപടികള് ജില്ല മജിസ്ട്രേറ്റില്‍ നിന്നു മാറ്റി മറ്റൊരു സമിതിയെ ഏല്പിച്ചു പൂര്‍ണമായി ഓണ്ലൈനാക്കലാണ് ലക്ഷ്യം.
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താന് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിംകള് ഒഴികെ ആറ് ന്യൂനപക്ഷ വിഭാഗങ്ങള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്കി രേഖകള്‍ ഹാജരാക്കിയാൽ ഇന്ത്യന്‍ പൗരത്വം നൽകും. നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്ന് പറഞ്ഞിരുന്ന കേന്ദ്രം പെെട്ടന്നാണ് ചുവടു മാറ്റിയത്.
കേരള നിയമസഭ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു പ്രമേയം പാസാക്കിയിരുന്നു. പശ്ചിമ ബംഗാളും കടുത്ത എതിര്‍പ്പ് ഉയര്‍ത്തുന്നുണ്ട്. രാജസ്ഥാന്, പഞ്ചാബ്, ഝാര്‍ഖണ്ഡ്, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളും നിയമം നടപ്പാക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.