പൗരത്വ നിയമം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കണമെന്ന് ഡി.എം.കെ.
text_fieldsചെന്നൈ: കേന്ദ്ര സർക്കാറിന്റെ വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കണമെന്ന ് ഡി.എം.കെ. ഇക്കാര്യം ആവശ്യപ്പെട്ട് ഡി.എം.കെ എം.എൽ.എമാർ നിയമസഭാ സെക്രട്ടറി കെ. ശ്രീനിവാസന് കത്ത് നൽകി. അടുത്ത നിയമ സഭാ സമ്മേളനത്തിൽ പ്രമേയം പാസാക്കണമെന്നാണ് ഡി.എം.കെയുടെ ആവശ്യം.
ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകർക്കുന്ന പൗരത്വ ഭേദഗതിനിയമം റദ്ദാക്കണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടുള്ള പ്രമേയമാണ് കേരള നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയത്. ചൊവ്വാഴ്ച ചേർന്ന പ്രത്യേക നിയമസഭ സമ്മേളനത്തിൽ ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ ബി.െജ.പി മാത്രമാണ് എതിർത്തത്.
ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി നിയമത്തിനെതിരെ അതിശക്തമായ നിലപാട് എടുത്തപ്പോൾ ബി.ജെ.പിയുടെ ഒ. രാജഗോപാൽ പ്രസംഗത്തിൽ പ്രമേയത്തെ എതിർെത്തങ്കിലും അത് പാസാക്കുന്നവേളയില്‍ പ്രതികൂലിക്കുന്നവര്‍ എന്ന ചോദ്യത്തിന് കൈ ഉയര്‍ത്തിയില്ല. പ്രസംഗിച്ച 19ൽ 18പേരും കേന്ദ്രനിയമത്തെ എതിർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.