തളരാതെ ജാമിഅ മില്ലിയ്യ
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം രാജ്യത്തെ എത്രത്തോളം അരക്ഷിതാവസ്ഥയിലും പരിഭ്രാന്തിയിലും എത്തിച്ചു എന്നതിെൻറ നേര്‍ക്കാഴ്ചയായിരുന്നു ജാമിഅ മില്ലിയ സര്‍വകലാശാല കാമ്പസിൽ. ഇരുട്ടിെൻറ മറവിലെ പൊലീസ് അതിക്രമത്തിെൻറയും പ്രതികാരത്തിേൻറയും ഞെട്ടലില്‍ നിന്നു മുക്തരായിട്ടില്ലെങ്കിലും ചിതറിക്കിടക്കുന്ന കണ്ണീര് വാതക ഷെല്ലുകളുടെ അവശേഷിപ്പുകൾക്ക് മുകളിൽ കയറിനിന്ന് തിങ്കളാഴ്ചയും വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. ജാമിഅ കാമ്പസ് പരിസരത്ത് താമസിക്കുന്ന പ്രദേശവാസികളുടെ നേതൃത്വത്തിലായിരുന്നു ബസുകൾ അടക്കം ആക്രമിച്ചുള്ള ഞായറാഴ്ചത്തെ പ്രതിഷേധം. ഇവരെ തുരത്താനെന്ന പേരിലാണ് െപാലീസ് കാമ്പസിനകത്ത് കയറി വിദ്യാർഥികളെ ക്രൂരമായി മർദിച്ചത്. വിദ്യാർഥി പ്രതിഷേധത്തിന് മുൻനിരയിലുണ്ടായിരുന്ന മലയാളികളായ ആയിഷ റെന്ന, ലദീദ, ശഹീൻ തുടങ്ങിയവരാണ് പൊലീസിെൻറ അതിക്രമത്തിന് ആദ്യം ഇരകളായത്.
പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ് അബോധാവസ്ഥയിലായ ആറു വിദ്യാർഥികളെ ഒരു രാത്രിക്കു ശേഷമാണ് കണ്ടെത്തിയത്. ജാമിഅ ലൈബ്രറിയുടെ ടോയ്ലറ്റുകളിൽ കുടുങ്ങിയവരായിരുന്നു ഇവർ. തിങ്കളാഴ്ച രാവിലെ കാമ്പസിൽ പ്രവേശിച്ച യുനൈറ്റഡ് എഗൈൻസ്റ്റ് ഹെയ്റ്റിെൻറ പ്രവർത്തകരാണ് ഇവരെ കണ്ടെത്തിയത്. ഉടനെ സമീപത്തെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. െപാലീസ് അതിക്രമത്തിനിടെ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടെന്ന അഭ്യൂഹം പരന്നിരുന്നു. പ്രചാരണം അവാസ്ഥവമാണെന്ന് വൈസ്ചാൻസലറും വിദ്യാർഥി നേതാക്കളും അറിയിച്ചതോടെയാണ് ആശങ്കക്ക് വിരാമമായത്.
കാമ്പസിെൻറ എല്ലാ ഗേറ്റുകളും പൂട്ടിയായിരുന്നു പൊലീസിെൻറ അതിക്രമം. കാമ്പസിലെ സെൻട്രൽ കാൻറീനിലും ലൈബ്രറികളിലും ഇരിക്കുന്നവർക്കു നേരെ വെടിയുതിർത്തു. ലൈബ്രറിയിലും ടോയിലറ്റിലും അഭയം തേടിയർക്കു നേരെ തുടർച്ചയായി കണ്ണീർവാതകം പ്രയോഗിച്ചു. കണ്ണിൽ കണ്ടതെല്ലാം അടിച്ചുതകർത്തു. കാമ്പസിനകത്തെ പള്ളിയിൽ കയറി നമസ്കരിക്കുന്നവരെ തല്ലിച്ചതച്ചു. പള്ളി ഇമാമിനെയും വെറുതെ വിട്ടില്ല. പള്ളിയിലെ പായകൾ, ജനൽച്ചില്ലുകൾ തുടങ്ങിയവ നശിപ്പിച്ചു. മണിക്കൂറുകളോളം കാമ്പസിനകത്ത് പൊലീസ് അഴിഞ്ഞാടി. ഞായാറാഴ്ച കാമ്പസ് ശാന്തമായിരുന്നതിനാൽ പെൺകുട്ടികളടക്കം നിരവധി വിദ്യാർഥികൾ ലൈബ്രറിയിലുണ്ടായിരുന്നു. ഇവരിൽ പലരെയും കസ്റ്റഡിയിലെടുത്തു. കുറ്റവാളികളെ പോലെ ഇരുകൈകളും മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ചാണ് പൊലീസ് ഗേറ്റിന് പുറത്തെത്തിച്ചത്. പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകൻ പോലും അനുവദിച്ചില്ല. ഒടുവിൽ അധ്യാപകർ ഇടപെട്ട് ചിലരെ കാമ്പസിനു സമീപത്തുള്ള ഹോളിഫാമിലി, അൽഷിഫ ആശുപത്രികളിൽ എത്തിക്കുകയിരുന്നു. കാമ്പസിന് പുറത്ത് സ്ഥിതിചെയ്യുന്ന ഗേൾസ് ഹോസ്റ്റൽ കോമ്പൗണ്ടിൽ കയറിയും ഭീഷണിപ്പെടുത്തി. ഗേൾസ് ഹോസ്റ്റലിെൻറ വൈദ്യുതി വിച്ഛേദിച്ചായിരുന്ന അതിക്രമം. െപാലീസ് നടപടി കണ്ട് ഭയന്ന പെൺകുട്ടികൾ രക്ഷപ്പെടുത്താൻ സഹായം തേടുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്തതോടെയാണ് എല്ലാവരുടെയും ശ്രദ്ധ അവിടേക്ക് എത്തിയത്.
കാമ്പസിൽ നടത്തിയ അതിക്രമത്തിന് പിന്നാലെ സമീപപ്രദേശങ്ങളിൽ വീടുകളിൽ റെയ്ഡ് നടത്തിയും പൊലീസ് അഴിഞ്ഞാടി. സി.ആർ.പി.എഫിെന അടക്കം രംഗത്ത് ഇറക്കിയായിരുന്നു ബട്ല ഹൗസ്, ജാമിഅ നഗർ പ്രദേശങ്ങളിലെ റെയ്ഡ്. ആരെയും പുറത്ത് ഇറങ്ങാൻ പോലും അനുവദിച്ചില്ല. ജാമിഅ കാമ്പസിൽനിന്ന് ആരംഭിച്ച പ്രക്ഷോഭം പ്രദേശവാസികൾ ഏറ്റെടുത്തതോടെ ശക്തിപ്രാപിച്ചു. തിങ്കളാഴ്ച പൊലീസിെൻറ നിരോധനാജ്ഞ ലംഘിച്ച് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. കാമ്പസിനു പുറത്തെ പ്രധാന പാതയിൽ കിലോമീറ്ററുകൾ മനുഷ്യച്ചങ്ങല തീർത്തും ചെറുസംഘങ്ങളായും ആളുകൾ പ്രതിഷേധിച്ചു. യുനൈറ്റഡ് എഗൈൻസ്റ്റ് ഹെയ്റ്റിെൻറ നേതൃത്വത്തിൽ സമാധാന ജാഥയും നടത്തി. ഐ.ഐ.എസ് പദവി രാജിവെച്ച കണ്ണൻ ഗോപിനാഥൻ, യോഗന്ദ്രേ യാദവ്, നദീം ഖാൻ, അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി. തിങ്കളാഴ്ച മുസ്ലിം ലീഗ് എം.പി ഇ.ടി. മുഹമ്മദ് ബഷീർ, ആനി രാജ തുടങ്ങി നിരവധി പേർ കാമ്പസ് സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.