ഡൽഹി കലാപത്തിന് കാരണം സോണിയയും രാഹുലുമടക്കം നടത്തിയ പ്രസംഗമെന്ന് ഹരജി; വിദ്വേഷപ്രസംഗം നടത്തിയിട്ടില്ലെന്ന് ഇരുവരും കോടതിയിൽ
text_fieldsന്യൂഡല്‍ഹി: സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ളവർ പൗരത്വ ബില്ലിനെതിരെ നടത്തിയ വിദ്വേഷപ്രസംഗങ്ങളാണ് 2020ൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിന് കാരണമെന്നും അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയിൽ ഇരുവരും ഡൽഹി ഹൈകോടതിയിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്തു.
തങ്ങളുടെ പ്രസംഗം മതത്തിന്‍റെയോ വർഗത്തിന്‍റെയോ ഭാഷ, ദേശം എന്നിവയുടെ പേരിലോ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ വേണ്ടിയായിരുന്നില്ല. സർക്കാർ പാസാക്കിയ ഏതെങ്കിലും ബില്ലിനെതിരെയോ നിയമത്തിനെതിരെയോ സത്യസന്ധമായി അഭിപ്രായം പ്രകടിപ്പിക്കുന്നതിൽനിന്നും അത് പൊതുയിടത്തിൽ ചർച്ച ചെയ്യുന്നതിനും തടയിടുന്നത് നമ്മുടെ അഭിപ്രായസ്വാതന്ത്ര്യ ലംഘനമാണെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
ഹരജിക്കാരന്‍ തങ്ങളെ പ്രത്യേകമായി ലക്ഷ്യംവെക്കുകയാണ്. ഭരണകക്ഷിയില്‍പെട്ട നേതാക്കള്‍ വിദ്വേഷപ്രസംഗം നടത്തിയിട്ടും അവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നില്ലെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
പൗരത്വ പ്രതിഷേധ കാലയളവിൽ സോണിയ, രാഹുല്‍, പ്രിയങ്ക, മനീഷ് സിസോദിയ, അമാനത്തുല്ല ഖാന്‍, ഹര്‍ഷ് മന്ദര്‍ തുടങ്ങിയവരുടെ പ്രസംഗമാണ് ഡൽഹി കലാപത്തിലേക്ക് നയിച്ചതെന്നും ഇവർക്കെതിരെ വിദ്വേഷപ്രസംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്യാൻ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് ലോയേഴ്സ് വോയ്സ് എന്ന സംഘടനയാണ് പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.