പൗരത്വ ഭേദഗതി നിയമം: തുറന്ന കത്തെഴുതി മുൻ സർക്കാർ ഉദ്യോഗസ്ഥർ
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്. ദേശീയ പൗരത്വ രജിസ്റ്ററും ദേശീ യ ജനസംഖ്യ രജിസ്റ്ററും അനാവശ്യവും പാഴ്ചെലവുമാമെന്നും 106 പേർ ഒപ്പിട്ട കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഡൽഹി മുൻ ല ഫ്റ്റനന്‍റ് ഗവർണർ നജീബ് ജങ്, മുൻ കാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖരൻ, മുൻ മുഖ്യ വിവരാവകാശ കമീഷണർ വജഹത്ത് ഹബീബുല്ല അടക്കമുള്ളവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിലെ കാര്യങ്ങൾ ഭരണഘടനാ സാധുതയില്ല. നീതികരിക്കാൻ സാധിക്കുന്നതല്ല. രാജ്യത്തിന്‍റെ ജനസംഖ്യയിൽ വലിയ വിഭാഗമായ മുസ് ലിം വിഭാഗം നിയമത്തിന് പുറത്താണ്. സി.എ.എ, എൻ.പി.ആർ, എൻ.സി.ആർ എന്നിവ ഇന്ത്യക്ക് ആവശ്യമുള്ളതല്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയിലാണ് കേന്ദ്രസർക്കാർ മുഖ്യ ശ്രദ്ധ നൽകേണ്ടത്. പൗരത്വത്തിന്‍റെ പേരിലുള്ള പ്രശ്നങ്ങൾ രാജ്യത്തെ മുറിവേൽപ്പിക്കും. തെരുവിലെ സംഘർഷങ്ങൾ ഇല്ലാതാക്കാൻ സർക്കാർ ഇടപെടണമെന്നും കത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.