പൗരത്വ ഭേദഗതി നിയമം പ്രക്ഷോഭം വ്യാപിക്കണം –രാജരത്ന അംബേദ്കർ
text_fieldsകൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തുടനീളം ഇനിയും പ്രക്ഷോഭം വ്യാപിക്കണമെ ന്ന് അംബേദ്കറുടെ പേരമകൻ രാജരത്ന അംബേദ്കർ. ശാഹീന്‍ ബാഗില്‍ സ്ത്രീകള്‍ നേതൃത്വം നല്ക ുന്ന സമരം ചരിത്രത്തിലെ നാഴികക്കല്ലാണ്. ഇതിന് സമാനമായ പ്രതിഷേധങ്ങളാണ് രാജ്യത്താ കെ ഉയരേണ്ടത്. സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ വിരുദ്ധ പ്രക്ഷോഭങ്ങൾക്കായി രൂപവത്കരിച്ച വിവിധ പ്രസ്ഥാനങ്ങളിലെ നേതാക്കളുടെ കൂട്ടായ്മയായ സംവിധാൻ സുരക്ഷ ആന്ദോളെൻറ പ്രവർത്തനങ്ങൾ വാർത്ത സമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു ജനറൽ സെക്രട്ടറി കൂടിയായ അദ്ദേഹം.
റഫാൽ ഇടപാടിെൻറ രേഖകൾ കാണിക്കാൻ കഴിയാത്ത സർക്കാറാണ് ജനങ്ങളോട് പൗരത്വത്തിെൻറ രേഖ ചോദിക്കുന്നത്. വീണ്ടുമൊരു ലോക്സഭ തെരഞ്ഞെടുപ്പ്് നടക്കാത്ത വിധം രാജ്യത്തിെൻറ ഘടനയും സ്വഭാവവും മാറ്റുകയാണ്. ജനങ്ങളുടെ വോട്ടവകാശത്തെയാണ് ഇത് ബാധിക്കുന്നത്. ഒരുവശത്ത് തദ്ദേശീയര്‍ക്ക് വോട്ടവകാശം നഷ്ടപ്പെടുത്തി, വിദേശത്തുനിന്ന് എത്തുന്നവരെ ഹിന്ദുക്കളാണെന്ന ഒറ്റക്കാരണത്താല്‍ വോട്ടർമാരാക്കുന്നു.
ഭരണം നിലനിർത്താനുമുള്ള ദ്വിമുഖ തന്ത്രമാണ് ഇവര്‍ പയറ്റുന്നത്. സംഘ് പരിവാറിെൻറ ദുർഭരണത്തിൽനിന്ന് ഇന്ത്യയെ മോചിപ്പിച്ച് ഭരണഘടന സംരക്ഷിക്കുക എന്നതാണ് സംവിധാൻ സുരക്ഷ ആന്ദോളെൻറ ലക്ഷ്യം. ഫെബ്രുവരി 12ന് രാഷ്ട്രപതി ഭവനിലേക്ക് ജനകീയ മാര്‍ച്ച് സംഘടിപ്പിക്കും. ഇ.എം. അബ്ദുറഹ്മാന്, സംസ്ഥാന സംഘാടകന്‍ തുളസീധരന്‍ പള്ളിക്കല്‍ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.