പൗരത്വ ഭേദഗതിക്കെതിരെ യാത്രയുമായി യശ്വന്ത് സിൻഹ
text_fieldsമുംബൈ: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് മുബൈയിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര നടത്തുമെന്ന് മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ അറിയിച്ചു. ‘ഭാരത് ജോഡോ യാത്ര 2020’ എന്ന് നാമകരണം ചെയ്തിരിക്കുന്ന യാത്ര ജനുവരി ഒമ്പതിന് മുബൈയിൽനിന്ന് ആരംഭിച്ച് മഹാത്മാ ഗാന്ധിയുടെ ചരമദിനമായ ജനുവരി 30ന് രാജ്ഘട്ടിൽ സമാപിക്കുമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. യശ്വന്ത് സിൻഹയുടെ സംഘടനയായ ‘രാഷ്ട്ര മഞ്ച്’ ആണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.
21 ദിവസം കൊണ്ട് മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി എന്നീ ആറ് സംസ്ഥാനങ്ങളിലൂടെ 3000 കി.മീറ്റർ താണ്ടിയാണ് യാത്ര സമാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.