പൗരത്വ ഭേദഗതി പ്രതിഷേധം: മുസ്ലിംകൾ ക്രമസമാധാനം പാലിക്കണം- ഉദ്ധവ് താക്കറെ
text_fieldsമുംബൈ: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ നടക്കുന്ന പ്രതിഷേധത്തിൽ മുസ്ലിം സമുദായം ക്രമസമാധാനം പാലിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മുസ്ലിം സമുദായ പ്രതിനിധികളുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ് ഉദ്ധവ് താക്കറെ ഈ അഭ്യർഥന നടത്തിയത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ആളിക്കത്തുകയാണ്. ജാമിഅ മില്ലിയ, അലിഗഢ് സർവകലാശാലകളിൽ ഇന്നും പ്രതിഷേധം തുടരുകയാണ്. ഡൽഹി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്തും ഇന്ന് പ്രതിഷേധ പരിപാടികൾ നടക്കും.
നേരത്തേ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നും ജാമിഅ മില്ലിയ, അലിഗഢ് സർവകലാശാലകളിലെ വിദ്യാർഥികൾക്കെതിരെ നടക്കുന്ന പൊലീസ് നരനായാട്ട് അവസാനിപ്പിക്കണമെന്നും സർക്കാറിനോട് ആവശ്യപ്പെടമെന്ന് അഭ്യർഥിച്ച് പ്രതിപക്ഷ സംഘം രാഷ്ട്രപതിയെ കണ്ട് നിവേദനം നൽകിയിരുന്നു.
അതേസമയം, പൗരത്വ ഭേദഗതി നിയമം രാജ്യത്തെ പൗരൻമാരെ ബാധിക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിയമത്തിൽ ഉറച്ചു നിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.