പൗരത്വ നിയമം ഉടൻ നടപ്പാക്കും; വൈകിയത് കോവിഡായതിനാൽ -ബി.ജെ.പി അധ്യക്ഷൻ
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പാക്കുമെന്ന് ബി.ജെ.പി ദേശീയ പ്രസിഡൻറ് ജെ.പി നദ്ദ. സി.എ.എ നടപ്പാക്കുന്നത് വൈകിയത് കോവിഡായതിനാലാണെന്നും നദ്ദ കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ റാലിയിൽ സംസാരിക്കവേയാണ് ബി.ജെ.പി അധ്യക്ഷെൻറ അഭിപ്രായ പ്രകടനം.
പാർട്ടി സി.എ.എ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും എല്ലാവർക്കും അതിെൻറ ഗുണം ലഭിക്കുമെന്നും നദ്ദ പറഞ്ഞു. 2021ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാകാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാനാണ് നദ്ദ ബംഗാളിലെത്തിയത്.
മമതയെപ്പോലെ വിഭജിച്ച് ഭരിക്കാനല്ല ബി.ജെ.പി ശ്രമിക്കുന്നതെന്നും എല്ലാവർക്കും വികസനമെത്തിക്കാനാണെന്നും നദ്ദ പറഞ്ഞു.
2020 ജനുവരി 10നാണ് പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതായി കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കിയത്. ബിൽ പാർലമെൻറിലെത്തിയതിനുപിന്നാലെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധം അലയടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.