Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാടക ഗർഭപാത്രം:...

വാടക ഗർഭപാത്രം: നിയമഭേദഗതി പാർലമെൻറിലേക്ക്​

text_fields
bookmark_border
വാടക ഗർഭപാത്രം: നിയമഭേദഗതി പാർലമെൻറിലേക്ക്​
cancel

ന്യൂഡൽഹി: വാടക ഗർഭപാത്രവുമായി ബന്ധപ്പെട്ട വ്യവസ്​ഥകൾ കർക്കശമാക്കുന്ന നിയമഭേദഗതി ബില്ലിന്​ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പാർലമ​​െൻറി​​​െൻറ ബജറ്റ്​ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ്​ ഉദ്ദേശ്യം.

വാടക ഗർഭധാരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിന്​ ദേശീയ, സംസ്​ഥാന തലങ്ങളിൽ പ്രത്യേക ബോർഡ്​ രൂപവത്​കരിക്കും. വാടക ഗർഭധാരണരംഗത്തെ അധാർമിക പ്രവണതകളും ചൂഷണവും  ഇല്ലാതാക്കുകയാണ്​ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട ബിൽ 2016 നവംബറിൽ പാർലമ​​െൻറിൽ അവതരിപ്പിച്ചതാണ്​. തുടർന്ന്​ സ്​റ്റാൻഡിങ്​ കമ്മിറ്റിയുടെ പഠനത്തിന്​ വിട്ടു. സമിതി മുന്നോട്ടുവെച്ച നിർദേശങ്ങൾകൂടി ഉൾപ്പെടുത്തിയതാണ്​ ഭേദഗതി ബിൽ.

കേന്ദ്ര ഒ.ബി.സി ലിസ്​റ്റിൽ ഉപവിഭാഗങ്ങൾ സൃഷ്​ടിക്കുന്ന വിഷയം പരിശോധിക്കാൻ ചുമതലപ്പെടുത്തിയ കമീഷ​​​െൻറ കാലാവധി ജൂൺ 20 വരെ നീട്ടി. 
കേന്ദ്രസർക്കാറി​​​െൻറ പ്രമുഖ പദ്ധതികളിലേക്ക്​ വിദേശ ഇന്ത്യക്കാരുടെ സംഭാവന സ്വീകരിക്കുന്നതിന്​ രൂപവത്​കരിച്ച ഇന്ത്യ വികസന ഫൗണ്ടേഷൻ നിർത്തലാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 2008ലാണ്​ ഇൗ സംരംഭം തുടങ്ങിയത്. എന്നാൽ, തുടർന്നുള്ള ഏഴു വർഷങ്ങൾക്കിടയിൽ കിട്ടിയത്​ 37 ലക്ഷത്തോളം രൂപ മാത്രം. മോദിസർക്കാർ വന്നശേഷം ശുചിത്വ മിഷൻ, ഗംഗ ശുചീകരണ പദ്ധതി തുടങ്ങിയവ കൂടി ഉൾപ്പെടുത്തിയെങ്കിലും 2015 മുതൽ 2018 വരെ കിട്ടിയത്​ 10.16 കോടിയാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cabinetsurrogacy billamendments
News Summary - Cabinet approves amendments to Surrogacy Bill- India news
Next Story