ന്യൂഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ; കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഉടൻ?
text_fieldsന്യൂഡൽഹി: രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി ഉൾപെടെ കേന്ദ്രമന്ത്രിമാരുമായും ബി.ജെ.പി പ്രസിഡന്‍റ് ജെ.പി നദ്ദയുമായും തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ തിരക്കിട്ട ചർച്ചകൾക്കു പിറകെ കേന്ദ്ര മന്ത്രിസഭ പുനഃസംഘടനെയ കുറിച്ച് അഭ്യൂഹം ശക്തം. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് മന്ത്രിമാർ പ്രധാനമന്ത്രിയെ കാണുന്നത്. ഡി.വി സദാനന്ദ ഗൗഡ, കേരളത്തിൽനിന്നുള്ള വി. മുരളീധരൻ എന്നിവരടങ്ങിയ സംഘവും കണ്ടവരിൽ പെടും. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7, ലോക് കല്യാൺ മാർഗിൽ ജെ.പി നദ്ദയുടെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ചകളിലേറെയും. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ രവി ശങ്കർ പ്രസാദ്, ജിതേന്ദർ സിങ്, പാർട്ടി അധ്യക്ഷൻ നദ്ദ എന്നിവരുടെ ചർച്ച നടന്നിരുന്നു.
വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും മന്ത്രിസഭ പുനഃസംഘടന കൂടി അജണ്ടയാണെന്ന് സൂചനയുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 60 പേരടങ്ങിയതാണ് കേന്ദ്ര മന്ത്രിസഭ. പ്രധാനമന്ത്രിക്ക് പുറമെ 21 കാബിനറ്റ് മന്ത്രിമാർ, സ്വതന്ത്ര ചുമതലയുള്ള ഒമ്പതു സഹമന്ത്രിമാർ, 29 സഹമന്ത്രിമാർ എന്നിവരാണവർ. വികസനം പൂർത്തിയായുകന്നതോടെ 79 പേർ വരെയായി ഉയർന്നേക്കും.
പുതുതായി ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ ഉൾപെടെയുള്ളവർക്ക് നറുക്കു വീഴാൻ സാധ്യതയേറെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.