മുൻ ബി.ജെ.പി എം.പി ബാബുൽ സുപ്രിയോക്ക് കാബിനറ്റ് പദവി; മന്ത്രിസഭ അഴിച്ചുപണിത് മമത
text_fieldsകൊൽക്കത്ത: പാർഥ ചാറ്റർജിയെ പുറത്താക്കിയതിന് പിന്നാലെ മന്ത്രിസഭ അഴിച്ചുപണിത് മമത ബാനർജി. 2011ൽ അധികാരത്തിലെത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ മന്ത്രിസഭ പുനഃസംഘടനയാണ് മമത ബാനർജി നടത്തിയത്. മുൻ ബി.ജെ.പി എം.പിയും കേന്ദ്രമന്ത്രിയുമായ ബാബുൽ സുപ്രിയോക്ക് കാബിനറ്റ് പദവി നൽകി.
സുപ്രിയോക്ക് പുറമേ സ്നേഹാഷിഷ് ചക്രബർത്തി, പാർഥ ഭൗമിക്, ഉദയൻ ഗുഹ, പ്രദീപ് മജുംദാർ എന്നിവരാണ് മന്ത്രിസഭയിൽഎത്തിയത്. സ്നാഹാഷിഷ് ചക്രബർത്തി തൃണമൂൽ കോൺഗ്രസിന്റെ വക്താവാണ്.
മൂന്ന് തവണ നെഹാട്ടിയിൽ നിന്നും എം.എൽ.എയായ നേതാവാണ് പാർഥ ഭൗമിക്. ഫോർവേഡ് ബ്ലോക്ക് നേതാവായിരുന്നു ഉദയൻ ഗുഹ 2016ലാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. ബിർഭാഹ ഹാൻഡ, ബിപ്ലബ് റോയ് ചൗധരി, താജ്മുൾ ഹുസൈൻ, സത്യജിത് ബർമൻ തുടങ്ങിയ സഹമന്ത്രിമാർക്ക് സ്വതന്ത്ര ചുമതലയും നൽകി.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായതിന് പിന്നാലെ പാർഥ ചാറ്റർജിയെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.