രാജസ്ഥാനിലും മന്ത്രിസഭ പുനഃസംഘടന വരുന്നു; സചിൻ പൈലറ്റുമായി രാഹുൽ ഗാന്ധിയുടെ കൂടിക്കാഴ്ച
text_fieldsന്യൂഡൽഹി: പഞ്ചാബിനു പിന്നാലെ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും മന്ത്രിസഭ പുനഃസംഘടന ചർച്ചകൾ. രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് മന്ത്രിസഭയിൽ തനിക്ക് കൂടുതൽ പരിഗണന കിട്ടുന്ന വിധമുള്ള അഴിച്ചുപണി ആവശ്യപ്പെടുന്ന യുവനേതാവ് സചിൻ പൈലറ്റുമായി രാഹുൽ ഗാന്ധി വെള്ളിയാഴ്ച വീണ്ടും ചർച്ച നടത്തി.
പഞ്ചാബിലെന്നപോലെ രാജസ്ഥാനിൽ മുഖ്യമന്ത്രി മാറ്റം ഉണ്ടാവില്ല. സംസ്ഥാനത്തെ സാഹചര്യം വ്യത്യസ്തവും അശോക് ഗെഹ്ലോട്ട് കൂടുതൽ കരുത്തനുമാണ്. എന്നാൽ, അദ്ദേഹവുമായി കൊമ്പുകോർത്ത സചിെൻറ സമ്മർദങ്ങൾ മുൻനിർത്തി മന്ത്രിസഭ പുനഃസംഘടന ഉടനെ ഉണ്ടാകും.
സചിനെ അനുനയിപ്പിക്കുന്നതിെൻറ ഭാഗമായി, അദ്ദേഹം പാർട്ടിയിൽ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പു നടക്കുന്ന ഗുജറാത്തിെൻറ പാർട്ടി ചുമതല ഏറ്റെടുക്കണമെന്നാണ് രാഹുൽ ഗാന്ധി പ്രകടിപ്പിച്ച താൽപര്യം. എന്നാൽ സചിൻ സമ്മതം മൂളിയിട്ടില്ല. ഇതിനിടെ, പഞ്ചാബിലെ മന്ത്രിസഭാംഗങ്ങളുടെ കാര്യത്തിൽ കൂടുതൽ ചർച്ചകൾക്കായി മുഖ്യമന്ത്രി ചരൺജിത്സിങ് ചന്നിയെ വീണ്ടും ഡൽഹിക്ക് വിളിപ്പിച്ചു.
കഴിഞ്ഞദിവസം ഡൽഹിയിെലത്തി രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി ചണ്ഡിഗഢിലേക്ക് മടങ്ങിയ മുഖ്യമന്ത്രി, അവിടെ എത്തിയതിനു തൊട്ടുപിന്നാലെയാണ് വീണ്ടും വിളിപ്പിച്ചത്. നവ്ജോത്സിങ് സിദ്ദുവിെൻറ നിർദേശങ്ങൾക്ക് കൂടുതൽ വഴങ്ങേണ്ടിവരുമെന്നാണ് സൂചന.
മുൻ പി.സി.സി അധ്യക്ഷൻ സുനിൽ ഝാക്കർ മന്ത്രിസഭയിൽ ചേരുന്നതിന് സമ്മതിച്ചിട്ടില്ല. അതേസമയം, ചന്നിയുമായി ഒത്തുചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.